വിപണി ചാഞ്ചാട്ടത്തില്‍; ബ്രിട്ടാനിയ, ശ്രീ സിമൻ്റ് നഷ്ടത്തില്‍, രാംകോ സിമന്റ് നേട്ടത്തില്‍

മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ ഉയർന്നു

തിങ്കളാഴ്ചത്തേതിനു വിപരീതമായ ദിശയിലാണ് ഇന്നു വിപണി നീങ്ങുന്നത്. ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി താമസിയാതെ നഷ്ടത്തിലേക്കു വീണു. പിന്നീട് ചാഞ്ചാട്ടമായി.
മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ ഇന്നു രാവിലെ ഉയർന്നു.
രണ്ടാം പാദ റിസൽട്ട് മോശമായതിനെ തുടർന്നു ബ്രിട്ടാനിയ ഓഹരി രണ്ടര ശതമാനം താഴ്ന്നു. നെസ്‌ലെയും താഴ്ചയിലാണ്.
മികച്ച റിസൽട്ട് ജൂബിലൻ്റ് ഫുഡ്സ് ഓഹരിയെ ഏഴു ശതമാനം ഉയർത്തി.
റിസൽട്ടിനെ തുടർന്ന് ഇന്നലെ വലിയ താഴ്ചയിലായ യുപിഎൽ, ഭാവി വരുമാനത്തെപ്പറ്റിയുള്ള മാനേജ്മെൻ്റ് വിശദീകരണത്തെ തുടർന്ന് ഇന്നു രാവിലെ അഞ്ചു ശതമാനം ഉയർന്നു.
അറ്റാദായത്തിൽ 42 ശതമാനം വർധന കാണിച്ച ത്രിവേണി ടർബൈൻ ഓഹരി രാവിലെ 10 ശതമാനം കയറി.
അറ്റാദായം 81 ശതമാനം കുറഞ്ഞ ശ്രീ സിമൻ്റ് ഓഹരി രാവിലെ മൂന്നു ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു. എന്നാൽ റിസൽട്ടിനെ തുടർന്നു രാംകോ സിമൻറ് നാലു ശതമാനം കയറി.
ഫെഡറൽ ബാങ്ക് ഓഹരി 209.20 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ട് താഴ്ന്നു.
രണ്ടാം പാദത്തിൽ വരുമാനവും ലാഭവും ഗണ്യമായി കുറഞ്ഞ എച്ച്ജി ഇൻഫ്രാ ഓഹരി രാവിലെ എട്ടു ശതമാനം ഇടിഞ്ഞു.
രൂപ ഇന്ന് ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ ഒരു പൈസ താഴ്ന്ന് 84.38 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.40 രൂപയായി.
സ്വർണം ലോകവിപണിയിൽ 2617 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 1080 രൂപ കുറഞ്ഞ് 56,680 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ താഴ്ച തുടരുകയാണ്. ബ്രെൻ്റ് ഇനം 71.66 ഡോളറായി കുറഞ്ഞു.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it