Begin typing your search above and press return to search.
ചുകപ്പില്‍ നിന്ന് പച്ചയിലേക്ക് സെന്‍സെക്‌സ്, തിരിച്ചു വരവിലേക്ക് നയിച്ചത് ഓട്ടോ, എഫ്.എം.സി.ജി ഓഹരികള്‍
ചുകപ്പില്‍ നിന്ന് പച്ചയിലേക്ക് സെന്‍സെക്‌സ്, തിരിച്ചു വരവിലേക്ക് നയിച്ചത് ഓട്ടോ, എഫ്.എം.സി.ജി ഓഹരികള്‍.
നിഫ്റ്റി 24,350 നും സെൻസെക്സ് 80,700 നും താഴോട്ട് പോയി. ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ആദ്യ മണിക്കൂറിൽ ഒരു ശതമാനത്തിലധികം താഴ്ന്നു. അതിനു ശേഷമാണ് തിരിച്ചു വരവ്.
എൻ.എസ്.ഇയിൽ 490 ഓഹരികൾ ഉയർന്നപ്പോൾ 1893 ഓഹരികൾ നഷ്ടത്തിലായിരുന്നു.
ജിഡിപി വളർച്ചയും കമ്പനികളുടെ ലാഭ വളർച്ചയും സംബന്ധിച്ച ആശങ്കകളാണ് വിപണിയെ ഭരിക്കുന്നത്. മാർച്ച് കഴിയുമ്പോഴേ വളർച്ച നിരക്ക് ഉയരൂ എന്ന വിലയിരുത്തലിലാണു വിപണി. വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതും വിപണിയിലേക്കു പണം വരവ് കുറയുന്നതും വിലത്തകർച്ചയ്ക്കു നിമിത്തങ്ങളായി.
സ്‌റ്റീൽ അടക്കം മെറ്റൽ മേഖല ഇന്നു താഴ്ചയിലായി. നിഫ്റ്റി മെറ്റൽ സൂചിക 2.2 ശതമാനം താണു. പ്രമുഖ കമ്പനികൾ ഒന്നു മുതൽ അഞ്ചു വരെ ശതമാനം ഇടിഞ്ഞു. സെയിൽ അഞ്ചും ടാറ്റാ സ്റ്റീൽ മൂന്നും ജെഎസ്ഡബ്ല്യു സ്റ്റീൽ 2.8 ഉം ഹിൻഡാൽകോ 2.2ഉം വേദാന്ത 2.1ഉം ശതമാനം താഴ്ന്നു. ചൈന പ്രഖ്യാപിച്ച ഉത്തേജക പദ്ധതികൾ പര്യാപ്തമല്ലെന്ന് മറ്റ് ഏഷ്യൻ വിപണികളെപ്പോലെ ഇന്ത്യൻ വിപണിയും വിലയിരുത്തുന്നു.
സിമൻ്റ് മേഖലയും ഇന്നു താഴ്ചയിലാണ്.
നികുതിയും പിഴയും അടക്കം 803 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് ലഭിച്ച സൊമാറ്റോയുടെ ഓഹരി ഒരു ശതമാനം താഴ്ന്നു.
13,500 കോടി രൂപയുടെ പോർവിമാന നിർമാണ കരാർ ലഭിച്ച ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് രാവിലെ രണ്ടു ശതമാനം ഉയർന്നു.
രൂപ ഇന്ന് മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളർ 84.86 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.83 രൂപ വരെ ഡോളർ താഴ്ന്നു. വീണ്ടും കയറി.
സ്വർണം ഇന്നു രാവിലെ ലോകവിപണിയിൽ ഔൺസിന് 2690 ഡോളറിലേക്കു കയറി. കേരളത്തിൽ ആഭരണസ്വർണം പവനു 440 രൂപ കുറഞ്ഞ് 57,840 രൂപയായി.
ക്രൂഡ് ഓയിൽ അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 73.40 ഡോളർ വരെ എത്തി.
Next Story
Videos