Begin typing your search above and press return to search.
റെക്കോര്‍ഡുകള്‍ തിരുത്തി സൂചികകള്‍; ബജാജ് ഹൗസിംഗ് ഫിനാന്‍സ് ലിസ്റ്റിംഗ് 114% പ്രീമിയത്തില്‍
രാവിലെ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി സൂചികകൾ ക്രമേണ റെക്കാേർഡ് ഉയരങ്ങളിലേക്കു കയറി. നിഫ്റ്റിയും സെൻസെക്സും മിഡ് ക്യാപ് 100 സൂചികയും റെക്കോർഡ് തിരുത്തി.
ബജാജ് ഹൗസിംഗ് ഫിനാൻസ് ഓഹരി രാവിലെ 114 ശതമാനം പ്രീമിയത്തിൽ 150 രൂപയിൽ ലിസ്റ്റ് ചെയ്തു. ഐപിഒ 70 രൂപയിലായിരുന്നു. വില പിന്നീട് 160 ലേക്കു കയറി.
ലുമാക്സ് ഓട്ടോ ടെക്നോളജീസ് ഓഹരി രാവിലെ എട്ടു ശതമാനം ഉയർന്നു. ഗ്രീൻഫ്യൂവൽ എനർജി സൊലൂഷൻസ് എന്ന കമ്പനിയുടെ ഭൂരിപക്ഷം ഓഹരി ലുമാക്സ് ഓട്ടോ സ്വന്തമാക്കിയതോടെയാണിത്.
അഞ്ചു ജിഗാവാട്ട് വൈദ്യുതിക്കായി മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡുമായി കരാർ ഉണ്ടാക്കിയ അദാനി പവറും അദാനി ഗ്രീൻ എനർജിയും നാലു ശതമാനത്തോളം ഉയർന്നു.
എഡൽവൈസ് ഫിനാൻഷ്യലിൻ്റെ ഓഹരികൾ വിദേശഫണ്ടുകൾ ബൾക്ക് ഇടപാടിൽ വാങ്ങിയതിനെ തുടർന്ന് ഓഹരി ഒമ്പതു ശതമാനം കുതിച്ചു.
ബ്രോക്കറേജുകൾ അനുകൂല റിപ്പോർട്ടുകൾ നൽകിയതിനെ തുടർന്ന് യൂണിയൻ ബാങ്ക് ഓഹരി അഞ്ചു ശതമാനം കയറി.
രൂപ, സ്വർണം, ക്രൂഡ്
രൂപ ഇന്ന് നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ 83.88 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2586 ഡോളറിൽ എത്തി റെക്കോർഡ് തിരുത്തി. കേരളത്തിൽ സ്വർണം പവന് 120 രൂപ വർധിച്ച് 55,040 രൂപയായി. ഇതോടെ മേയ് 24 നു കുറിച്ച റെക്കോർഡ് വിലയ്ക്കൊപ്പമായി പവൻ വില. രാജ്യാന്തര വിലയിലെ സൂചന വില ഇനിയും ഉയരും എന്നാണ്. ഈ വർഷം ഇതുവരെ 23 ശതമാനം ഉയർന്ന സ്വർണവില ഈ മാസം തന്നെ 2700 ഡോളറിൽ എത്തുമെന്ന പ്രവചനങ്ങളും വന്നു കഴിഞ്ഞു.
ക്രൂഡ് ഓയിലിനു നേരിയ താഴ്ച. ബ്രെൻ്റ് ഇനം 71.62 ഡോളറിലേക്കു താണു.
Next Story
Videos