അലൂമിനിയം ദൗര്‍ലഭ്യം ഹിൻഡാൽകോ ഓഹരിക്ക് ഗുണകരമാകുമോ? നിക്ഷേപകർ അറിയാൻ

വാഹന നിർമാണം, പാനീയങ്ങളുടെ ക്യാനുകൾ നിർമിക്കാനും, വ്യോമയാന ആവശ്യങ്ങൾക്കും അലൂമിനിയം ഡിമാന്റ് വർധിക്കുമെന്ന് ഹിൻഡാൽകോ ഇൻഡസ്ട്രീസ് (Hindalco Industries Ltd) കരുതുന്നു. അലൂമിനിയം, ചെമ്പ് ഉൽപാദിപ്പിക്കുന്ന ലോകത്തെ പ്രമുഖ കമ്പനിയാണ് ആദിത്യ ബിർള ഗ്രൂപ്പിന് കീഴിൽ വരുന്ന ഹിൻഡാൽകോ. 2020 ഏപ്രിലിൽ സബ്സിഡിയറി കമ്പനിയായ നോവലിസിലൂടെ അലറിസ് കോർപറേഷൻ എന്ന സ്ഥാപനം ഏറ്റെടുത്തതോടെ ഫ്ലാറ്റ് റോൾഡ് ഉൽ പന്നങ്ങളിൽ ലോകത്തെ ഏറ്റവും വലിയ നിർമാതാക്കളായി മാറി. ഹിൻഡാൽകോ യുടെ വിറ്റുവരവിന്റെ ഏറിയ പങ്കും മൂല്യ വർധിത ഉൽപന്നങ്ങളിൽ നിന്നാണ്.


2021 -22 ലെ മൂന്നാം പാദത്തിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഉപയോഗപ്പെടുത്തിയ മൂലധനത്തിൽ നിന്നുള്ള ആദായം ഏറ്റവും ഉയർന്ന നിലയിലാണ് -13.70 % (അർദ്ധ വാർഷികം ), വിറ്റ് വരവ് ഏറ്റവും ഉയർന്ന നിലയിൽ എത്തി -50.272 കോടി രൂപ. വാർഷിക അടിസ്ഥാനത്തിൽ ബി എസ് ഇ ഓഹരി സൂചികയെക്കാൾ 44.45 % കൂടുതൽ ആദായം ഹിൻഡാൽകോ ഓഹരി നിക്ഷേപകർക്ക് ലഭിച്ചിട്ടുണ്ട്.

സബ്സിഡിയറി കമ്പനിയായ നോവലിസ് ലോകത്തെ ഏറ്റവും വലിയ സെക്കണ്ടറി അലൂമിനിയം നിർമാതാക്കളും ഏറ്റവും വലിയ അലൂമിനിയം പുനരുപയോഗിക്കുന്ന (recycling ) കമ്പനിയുമാണ്. ഇന്ത്യയിൽ ഹിൻഡാൽകോയുടെ റിഫൈനറികൾ അസംസ്‌കൃത വസ്തുക്കൾ ലഭിക്കുന്ന സ്ഥലങ്ങളുടെ അടുത്താണ്. ലോകത്തെ ഏറ്റവും ചിലവ് കുറച്ച് അലൂമിന ഉൽപാദിപ്പിക്കുന്നത് ഹിൻഡാൽകോയുടെ ഉത്കൽ റിഫൈനറിയിലാണ്.

ഉൽപാദന ശേഷി വർധിപ്പിക്കാനും, കൂടുതൽ മൂല്യ വർധിത ഉൽപന്നങ്ങൾ നിർമിക്കാനും ഹിൻഡാൽകോ പദ്ധതികൾ ആവിഷ്‌കരിച്ച് വരുന്നു. റഷ്യ-യുക്രയ്ൻ യുദ്ധത്തെ തുടർന്ന് അലൂമിനിയം ദൗർലബ്യം വർധിക്കുന്നത് അലൂമിനിയം വില ഹൃസ്വ കാലയളവിൽ ടണ്ണിന് 3500 ഡോളർ നിലയിൽ തുടരുകയും 2023-24 ൽ ശരാശരി 2400 ഡോളറായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വരും വർഷങ്ങളിൽ നികുതിക്ക് മുൻപുള്ള വരുമാന മാർജിൻ 6.6 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത 4 വർഷങ്ങളിൽ ഫ്ലാറ്റ് റോൾഡ് ഉൽപന്നങ്ങളുടെ സംയുക്ത വാർഷിക വളർച്ച നിരക്ക് 4 ശതമാന മായിരിക്കും.

നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy)
ലക്ഷ്യ വില 750 രൂപ
നിലവിലെ വില 570 രൂപ

(Stock Recommendation by Motilal Oswal Financial Services.)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it