ബുള്ളിഷ് പ്രവണത തുടരാൻ നിഫ്റ്റിക്ക് 21,500ന്റെ പ്രതിരോധം മറികടക്കണം

(ജനുവരി 24 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)

നിഫ്റ്റി 215.15 പോയിന്റ് (1.01 ശതമാനം) ഉയർന്ന് 21,453.95 ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് പ്രവണത തുടരാൻ സൂചിക 21,500-ന്റെ പ്രതിരോധം മറികടക്കേണ്ടതുണ്ട്.

നിഫ്റ്റി താഴ്ന്ന് 21,185.35 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 21,137.20 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 21,482.30 എന്ന ഉയർന്ന നിലവാരത്തിലെത്തി, 21,453.95 ൽ ക്ലോസ് ചെയ്തു.

സ്വകാര്യ ബാങ്കുകൾ ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തിൽ അവസാനിച്ചു. മീഡിയ, മെറ്റൽ, പിഎസ്‌യു ബാങ്ക്, എഫ്എംസിജി മേഖലകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1607 ഓഹരികൾ ഉയർന്നു, 825 എണ്ണം ഇടിഞ്ഞു, 88 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ഹിൻഡാൽകോ, ഡോ. റെഡ്ഡീസ്, ടാറ്റാ സ്റ്റീൽ, പവർഗ്രിഡ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കി., ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഏഷ്യൻപെയിൻറ്സ്, അദാനി പോർട്ട്സ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 21,500 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ ലെവൽ മറികടന്നാൽ ഇന്ന് കൂടുതൽ ഉയർച്ച പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 21,400 ലാണ്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

21,400 -21,300 -21,200

റെസിസ്റ്റൻസ് ലെവലുകൾ

21,500 -21,600 -21,700

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ വ്യാപാരികൾക്കു ഹ്രസ്വകാല പിന്തുണ 21,000 -20,500 പ്രതിരോധം 21,500 -21,835.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 67.35 പോയിന്റ് നേട്ടത്തിൽ 45,082.40 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 45,200 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. ഈ ലെവലിന് മുകളിൽ സൂചിക നീങ്ങിയാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 44,600 ലാണ്.




ഇൻട്രാഡേ ട്രേഡർമാർക്ക്

സപ്പോർട്ട് ലെവലുകൾ

44,900 -44,600 -44,300

പ്രതിരോധ നിലകൾ

45,200 -45,450 -45,700

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 44,600 -43,500 പ്രതിരോധം 45,600 - 46,600.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it