ഇന്നും മുന്നേറ്റം പ്രതീക്ഷിച്ച് സൂചികകൾ
നിഫ്റ്റി ഇന്നലെ 107.75 പോയിന്റ് (0.55 ശതമാനം) നേട്ടത്തോടെ 19,753.80 ൽ വ്യാപാരം അവസാനിപ്പിച്ചു. സൂചിക 19,700-ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരാം.
നിഫ്റ്റി ഉയർന്ന് 19.663.30 ൽ ആണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 19,597.60 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് സൂചിക ഉയർന്ന് 19,772.80 എന്ന ഇൻട്രാഡേ ഹൈ പരീക്ഷിച്ചു. ഒടുവിൽ 19,753.80 ൽ ക്ലോസ് ചെയ്തു.
എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും ഉയർന്നു ക്ലോസ് ചെയ്തു. മെറ്റൽ, ഐടി, ഓട്ടോ, റിയൽറ്റി എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മേഖലകൾ.
1451 ഓഹരികൾ ഉയർന്നു, 812 എണ്ണം ഇടിഞ്ഞു, 136 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ എൻടിപിസി, ഒഎൻജിസി, പവർ ഗ്രിഡ്, അദാനി പോർട്സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അപ്പോളോ ഹോസ്‌പിറ്റൽസ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി ലൈഫ്, ഡിവിസ് ലാബ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്ക സൂചകങ്ങൾ നിഷ്പക്ഷ നില സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 19,775-ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നീങ്ങുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,700 ആണ്. ഒരു ബെയർ ട്രെൻഡിന്, സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിർത്തണം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാ ഡേ സപ്പോർട്ട് ലെവലുകൾ
19,700-19,650-19,600
റെസിസ്റ്റൻസ് ലെവലുകൾ
19,775-19,850-19,900
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 183.00 പോയിന്റ് നേട്ടത്തിൽ 45,651.10 ലാണ് ക്ലോസ് ചെയ്തത്. സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 45,500 എന്ന ഹ്രസ്വകാല റെസിസ്റ്റൻസ് ലെവലിന് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 45,800 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,600 -45,400 -45,200
പ്രതിരോധ നിലകൾ
45,800 -46,000 -46,200
(15 മിനിറ്റ് ചാർട്ടുകൾ)