ബജറ്റ് ദിനത്തില്‍ നിഫ്റ്റി മൊമന്റം സൂചകങ്ങള്‍ നെഗറ്റീവ് ദിശയില്‍
നിഫ്റ്റി 203.60 പോയിന്റ് (0.95 ശതമാനം) ഉയര്‍ന്ന് 21,725.70ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് ട്രെന്‍ഡ് തുടരാന്‍ സൂചിക 21,750ന്റെ പ്രതിരോധം മറികടക്കേണ്ടതുണ്ട്.
നിഫ്റ്റി താഴ്ന്ന് 21,487.30ല്‍ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 21,448.80 എന്ന താഴ്ന്ന നിലയിലെത്തി. ക്രമേണ ഉയര്‍ന്ന് 21,741.30 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. 21,725.70ല്‍ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നേട്ടത്തില്‍ അവസാനിച്ചു. ഫാര്‍മ, റിയല്‍റ്റി, പൊതുമേഖലാ ബാങ്കുകള്‍, ഓട്ടോ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍.
വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1,556 ഓഹരികള്‍ ഉയര്‍ന്നു, 874 എണ്ണം ഇടിഞ്ഞു, 93 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
നിഫ്റ്റിയില്‍ ഡോ. റെഡ്ഡീസ്, ഐഷര്‍ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ഡിവിസ് ലാബ് എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കി. എല്‍ ആന്‍ഡ് ടി, ടൈറ്റന്‍, ടാറ്റാ കണ്‍സ്യൂമര്‍, ബി.പി.സി.എല്‍ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളില്‍ തുടരുന്നു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ നീണ്ട വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയര്‍ന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 21,750ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നില മറികടക്കുകയാണെങ്കില്‍, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. അല്ലാത്തപക്ഷം, അടുത്തിടെയുള്ള സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,650 -21,565 -21,475
റെസിസ്റ്റന്‍സ് ലെവലുകള്‍
21,750 -21,850 -21,950
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ വ്യാപാരികള്‍ക്കു ഹ്രസ്വകാല പിന്തുണ 21,160 -20,780
പ്രതിരോധം 21,750 -22,125.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 629.05 പോയിന്റ് നേട്ടത്തില്‍ 45,996.80ലാണു ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എന്നാല്‍ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളില്‍ ക്ലോസ് ചെയ്തു. മാത്രമല്ല, സൂചിക ഡെയ്ലി ചാര്‍ട്ടില്‍ നീണ്ട വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി 45,600 എന്ന മുന്‍ പ്രതിരോധത്തിന് മുകളില്‍ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടരുകയാണെങ്കില്‍, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 46,600 ആണ്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
45,850 -45,600 -45,300
പ്രതിരോധ നിലകള്‍
46,175 -46,400 -46,600
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 45,600 -44,450
പ്രതിരോധം 46,600 - 47,550.