മൊമെന്റം സൂചകങ്ങള്‍ ബുള്ളിഷ്, എന്നിരുന്നാലും നിഫ്റ്റി സമാഹരണം തുടരാം
നിഫ്റ്റി വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 47.3 പോയിന്റ് (0.22 ശതമാനം) നഷ്ടത്തോടെ 21,731.40 ലാണ്. സൂചിക 21,800 ലെവലിന് മുകളിൽ നീങ്ങുകയാണെങ്കിൽ ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കും.
നിഫ്റ്റി താഴ്ന്ന് 21,737.65 ൽ വ്യാപാരം തുടങ്ങി 21,676.70 ൽ ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. 21,731.40 ൽ ക്ലോസ് ചെയ്യുന്നതുവരെ പാർശ്വ നീക്കങ്ങളിലായിരുന്നു. ഓട്ടോ, എഫ്.എം.സി.ജി, റിയൽറ്റി, മെറ്റൽ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, ബാങ്ക്, ഐ.ടി, ധനകാര്യ സേവനങ്ങൾ, ഫാർമ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1273 ഓഹരികൾ ഉയർന്നു, 1094 എണ്ണം ഇടിഞ്ഞു, 139 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ ടാറ്റാ കൺസ്യൂമർ, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടാേ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബി.പി.സി.എൽ, ഒ.എൻ.ജി.സി, എസ്.ബി.ഐ, കോൾ ഇന്ത്യ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്കം സൂചകങ്ങളും ശക്തമായ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ഒരു ഡോജി കാൻഡിൽ (Doji candle) രൂപപ്പെടുത്തി മുൻ ദിവസത്തെ കാൻഡിലിന് ഉള്ളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 21,800 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയെ മറികടക്കുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് പുനരാരംഭിക്കാം. അല്ലെങ്കിൽ കുറേ ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 21,600ലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,675-21,600-21,530
റെസിസ്റ്റൻസ് ലെവലുകൾ
21,800-21,900-22,000
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക് ഹ്രസ്വകാല സപ്പോർട്ട് 21,600-21,000 പ്രതിരോധം 22,000 -22,500
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 216.30 പോയിന്റ് നഷ്ടത്തിൽ 48,292.25 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 48,200-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരാം. 48,400 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 48,200 -48,000 -47,800
പ്രതിരോധ നിലകൾ
48,400 -48,600 -48,800
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 48,200-47,000
പ്രതിരോധം 49,500 - 50,700