Begin typing your search above and press return to search.
നിഫ്റ്റിക്ക് 24,000ല്‍ ഇന്‍ട്രാഡേ പിന്തുണ, മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ്
നിഫ്റ്റി 33.90 പോയിന്റ് (0.14%) താണ് 24,010.60 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24,000 നു മുകളില്‍ തുടര്‍ന്നാല്‍ ബുള്ളിഷ് ട്രെന്‍ഡ് പുനരാരംഭിക്കാം.
നിഫ്റ്റി ഉയര്‍ന്ന് 24,085.90 ല്‍ വ്യാപാരം ആരംഭിച്ചു. രാവിലെ റെക്കോര്‍ഡ് ഉയരം 24,174 ല്‍ പരീക്ഷിച്ചു. സൂചിക ക്രമേണ താഴുകയും ഇന്‍ട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 23,985.80 ല്‍ എത്തിയിട്ട് 24,010.60 ല്‍ ക്ലോസ് ചെയ്തു. ഫാര്‍മ, പിഎസ്യു ബാങ്ക്, റിയല്‍റ്റി, മെറ്റല്‍ മേഖലകള്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍, ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവ നഷ്ടത്തിലായി. 1341 ഓഹരികള്‍ ഉയരുകയും 1176 ഓഹരികള്‍ ഇടിയുകയും 103 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
ഡോ. റെഡ്ഡീസ്, ഒഎന്‍ജിസി, റിലയന്‍സ്, എസ്ബിഐ ലൈഫ് എന്നിവയ്ക്കാണ് നിഫ്റ്റി 50 സൂചികയിലെ ഏറ്റവും ഉയര്‍ന്ന നേട്ടം. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണു കൂടുതല്‍ നഷ്ടം വരുത്തിയത്.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ അല്പം നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,000 ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടര്‍ന്നാല്‍ ബുള്ളിഷ് ട്രെന്‍ഡ് ഇന്ന് പുനരാരംഭിക്കാം. 24,100 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 24,000 -23,900 -23,800
പ്രതിരോധം 24,100 -24,175 -24,250
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 23,800 -23,350
പ്രതിരോധം 24,250 -24,750.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 469.05 പോയിന്റ് നഷ്ടത്തില്‍ 52,342.25 ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടത്തരം, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 53,000 ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴേക്ക് നീങ്ങുകയാണെങ്കില്‍ താഴ്ച ഇന്നും തുടരാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് മുകളില്‍ സമാഹരിക്കപ്പെട്ടേക്കാം. 52,525ലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
52,200 -51,950 -51,650
പ്രതിരോധ നിലകള്‍
52,525 -52,850 -53,150
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 52,300 -51,000
പ്രതിരോധം 53,600 -55,000.
Next Story
Videos