ബുള്ളിഷ് ട്രെന്‍ഡ് തുടര്‍ന്നേക്കാം; 24,175ല്‍ ഇന്‍ട്രാഡേ പ്രതിരോധം

നിഫ്റ്റി 131.35 പോയിന്റ് (0.55%) ഉയര്‍ന്ന് 24,141.95ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24,175 ലെവലിന് മുകളില്‍ നീങ്ങിയാല്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരും. നിഫ്റ്റി അല്‍പം താഴ്ന്ന് 23,992.90ല്‍ വ്യാപാരം ആരംഭിച്ചു. ഇത് ദിവസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. സൂചിക ക്രമേണ ഉയര്‍ന്ന് ഇന്‍ട്രാഡേ ഉയരം 24,164.00ല്‍ പരീക്ഷിച്ചു. 24,141.95ല്‍ ക്ലോസ് ചെയ്തു.

മാധ്യമങ്ങള്‍, ഐടി, ധനകാര്യ സേവനങ്ങള്‍, എഫ്എംസിജി മേഖലകള്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ പൊതുമേഖലാ ബാങ്കുകളും റിയല്‍റ്റിയും നഷ്ടത്തിലായി. 1,341 ഓഹരികള്‍ ഉയരുകയും 1,176 ഓഹരികള്‍ ഇടിയുകയും 103 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

ടെക് മഹീന്ദ്ര, വിപ്രാേ, ബജാജ് ഫിനാന്‍സ്, ഗ്രാസിം എന്നിവയാണ് നിഫ്റ്റി 50 സൂചികയില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. എന്‍.ടി.പി.സി, എസ്.ബി.ഐ, ഐഷര്‍ മോട്ടാേഴ്‌സ്, ഡോ. റെഡ്ഡീസ് എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.

മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി റെക്കോഡ് ഉയരത്തിന് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,175ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ നീങ്ങുകയാണെങ്കില്‍ ബുള്ളിഷ് ട്രെന്‍ഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 24,100 ലെവലിലാണ്.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 24,100 -24,000 -23,900
പ്രതിരോധം 24,175 -24,250 -24,325
(15മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 23,800 -23,350
പ്രതിരോധം 24,250 -24,750.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 232.50 പോയിന്റ് നേട്ടത്തില്‍ 52,574.75ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 52,500 ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ചായ്വ് ഇന്നും തുടരാം. 52,750 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
52,500 -52,200 -52,000
പ്രതിരോധ നിലകള്‍
52,750 -53,000 -53,250.
(15 മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷണല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 52,300 -51,000
പ്രതിരോധം 53,600 -55,000.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it