വിപണി പോസിറ്റീവ് പ്രവണതയിൽ

നിഫ്റ്റി 46.65 പോയിന്റ് (0.25 ശതമാനം) താഴ്ന്ന് 18,487.75 ൽ ക്ലോസ് ചെയ്തു.18,450 നു താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ താഴോട്ടുള്ള നീക്കം ശക്തമാകാം.


നിഫ്റ്റി ഇന്നലെ അൽപം കയറി 18,579.40 ന് വ്യാപാരം ആരംഭിച്ചെങ്കിലും കയറ്റം തുടരുന്നതിൽ പരാജയപ്പെട്ടു, സൂചിക ക്രമേണ ഇടിഞ്ഞ് 18,464.60 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. 18,487.75ൽ ക്ലോസ് ചെയ്തു.

റിയൽറ്റി, ഫാർമ, മീഡിയ, പൊതുമേഖലാ ബാങ്കുകൾ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ സ്വകാര്യ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, മെറ്റൽ, എഫ്എംസിജി എന്നിവ നഷ്ടത്തിലായി. 1312 ഓഹരികൾ ഉയർന്നു, 882 ഓഹരികൾ ഇടിഞ്ഞു, 172 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ അപ്പോളോ ഹോസ്പിറ്റൽസ്, ഡിവിസ് ലാബ്, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടോ എന്നിവ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയപ്പോൾ പ്രധാന നഷ്ടം കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ ലൈഫ് എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 18,450ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് താഴോട്ടു മാറിയേക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക 18,450-18,665 മേഖലയിൽ സമാഹരിക്കാം. ബുള്ളിഷ് പ്രവണത തുടരാൻ സൂചിക 18,665-ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.



പിന്തുണ - പ്രതിരാേധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,485-18,410-18,350

റെസിസ്റ്റൻസ് ലെവലുകൾ

18,565-18,650-18,725

(15 മിനിറ്റ് ചാർട്ടുകൾ)



ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 337.95 പോയിന്റ് നഷ്ടത്തിൽ 43,790.20 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല ലളിതമായ മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുമ്പത്തെ മെഴുകുതിരിയുടെ താഴെ ക്ലോസ് ചെയ്തു. സൂചിക 43,700 ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പിന്തുണ 43,350 ലെവലിൽ തുടരുന്നു. ഒരു പുൾ ബായ്ക്ക് റാലിക്ക്, സൂചിക 44,000-നു മുകളിൽ നീങ്ങേണ്ടതുണ്ട്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,770 -43,600 -43400

പ്രതിരോധ നിലകൾ

44,000 -44,200 -44,400

(15 മിനിറ്റ് ചാർട്ടുകൾ)


Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it