ഹ്രസ്വകാല പ്രതിരോധത്തിന് സമീപം നിഫ്റ്റി; കൂടുതല്‍ ഉയര്‍ച്ച ഈ നില മറികടക്കുന്നതിനെ ആശ്രയിച്ചിരിക്കും
നിഫ്റ്റി 8.7 പോയിൻ്റ് (0.04 ശതമാനം) ഇടിഞ്ഞ് 22,453.30ലാണ് ക്ലോസ് ചെയ്തത്. ഒരു മുന്നേറ്റത്തിന് നിഫ്റ്റി 22,500ലെ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 22458.80ൽ വ്യാപാരം തുടങ്ങി. തുടർന്ന് 22,497.60 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക താഴ്ന്ന് 22,388.20 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 22,453.30ൽ ക്ലോസ് ചെയ്തു.
മീഡിയ, മെറ്റൽ, ഓട്ടോ, റിയൽറ്റി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, അതേസമയം പ്രധാന നഷ്ടം ഐ.ടി, ഫിനാൻഷ്യൽ സർവീസ്, ഫാർമ, സ്വകാര്യ ബാങ്കുകൾ എന്നിവയ്ക്കാണ്. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1883 ഓഹരികൾ ഉയർന്നു, 588 എണ്ണം ഇടിഞ്ഞു, 101 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ ടാറ്റാ കൺസ്യൂമർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ബി.പി.സി.എൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോ കോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ തുടർച്ചയായ രണ്ടാം ഡോജി മെഴുകുതിരി രൂപപ്പെടുത്തിയ സൂചിക 22,500 എന്ന ഹ്രസ്വകാല പ്രതിരോധത്തിന് സമീപം ക്ലോസ് ചെയ്തു. ഇവയെല്ലാം ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. നിഫ്റ്റി 22,500 നു മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിൽ ശക്തമായ പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 22,400ലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 22,400 -22,300 -22,200
പ്രതിരോധം 22,500 -22,600 -22,700
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,850 -21,200
പ്രതിരോധം 22,500 -23,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 32.80 പോയിൻ്റ് നഷ്ടത്തിൽ 47,545.45 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി തലേദിവസത്തെ കാൻഡിലിന് ഉള്ളിൽ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 47,700 ആണ്, അതേസമയം പിന്തുണ 47,450ൽ തുടരുന്നു. ഒരു പോസിറ്റീവ് ട്രെൻഡിന്, സൂചിക 47,700നു മുകളിൽ നീങ്ങേണ്ടതുണ്ട്. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സമാഹരണം തുടരാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,450 -47,250 -47,000
പ്രതിരോധ നിലകൾ
47,700 -47,900 -48,100
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 47,000 -46000
പ്രതിരോധം 48.500 -49,500.