കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി; മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഓഹരികള്‍ക്ക് നേട്ടം
ആഗോള പ്രവണതയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണി ഉയര്‍ന്നു വ്യാപാരം തുടങ്ങി. പിന്നീടു ചെറിയ മേഖലയില്‍ കയറിയിറങ്ങി. ഒരു മണിക്കൂറിനകം സെന്‍സെക്‌സ് 64,521 വരെയും നിഫ്റ്റി 19,272 വരെയും കയറി. എല്ലാ വ്യവസായ മേഖലകളും ഉയര്‍ച്ചയിലാണ്.
മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് ജെ.കെ ലക്ഷ്മി സിമന്റ് ഓഹരി ആറു ശതമാനം കയറി. ടാറ്റാ മോട്ടോഴ്‌സ് റിസല്‍ട്ട് മികച്ചതായതിനെ തുടര്‍ന്ന് ഓഹരി നാലു ശതമാനം വരെ കയറി. പിന്നീടു നേട്ടം കുറഞ്ഞു.
ടാറ്റാ സ്റ്റീല്‍ ഓഹരി വില്‍ക്കാന്‍ സിറ്റി, സി.എല്‍.എസ്.എ തുടങ്ങിയ വിദേശ ബ്രോക്കറേജുകള്‍ ശുപാര്‍ശ ചെയ്തു. ഓഹരി നേരിയ താഴ്ചയോടെ 118 രൂപയായി.
രണ്ടാം പാദത്തില്‍ വരുമാനവും ലാഭവും കുറഞ്ഞെങ്കിലും അദാനി എന്റര്‍പ്രൈസസ് ഓഹരി ഇന്നു രണ്ടു ശതമാനം കയറി. അദാനി പവര്‍ ഇന്നു നാല് ശതമാനം ഉയര്‍ന്നു. ഗ്രൂപ്പിലെ മറ്റു കമ്പനികളും കയറ്റത്തിലാണ
ഫെഡറല്‍ ബാങ്ക് ഓഹരി ഒരു ശതമാനം കയറി 143 രൂപയിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് രണ്ടു ശതമാനം ഉയര്‍ന്ന് 25 രൂപയിലും ധനലക്ഷ്മി ബാങ്ക് രണ്ടര ശതമാനം കയറി 29.50 രൂപയിലും സി.എസ്.ബി ബാങ്ക് രണ്ടു ശതമാനം ഉയര്‍ന്ന് 328.85 രൂപയിലും എത്തി.
മണപ്പുറം ഫിനാന്‍സ്
മണപ്പുറം ഫിനാന്‍സ് മൂന്നു ശതമാനത്തിലധികം കയറി 141 രൂപയ്ക്കു മുകളിലായി. മുത്തൂറ്റ് ഫിനാന്‍സ് ഒരു ശതമാനം ഉയര്‍ന്ന് 1,325 രൂപയിലെത്തി.
രൂപ ഇന്നു നില മെച്ചപ്പെടുത്തിയിട്ടു താഴ്ന്നു. ഡോളര്‍ ഒരു പൈസ കുറഞ്ഞ് 83.23 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.25 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ 1986 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കൂടി 45,280 രൂപയായി.
ക്രൂഡ് ഓയില്‍ സാവധാനം കയറുകയാണ്. ബ്രെന്റ് ഇനം 87.06 ഡോളറിലെത്തി.
Read Morning Business News & Stock Market Below :
അനുകൂല സാഹചര്യം കണ്ട് നിക്ഷേപകർ; എല്ലാ വിപണികളും കുതിപ്പിൽ; ക്രൂഡ് കയറി