നിഫ്റ്റിക്ക് 25,250ല്‍ ഇന്‍ട്രാഡേ പിന്തുണ; ബുള്ളിഷ് ആക്കം തുടര്‍ന്നേക്കും

നിഫ്റ്റി 42.80 പോയിന്റ് (0.17%) ഉയര്‍ന്ന് 25,276.70ലാണ് ക്ലോസ് ചെയ്തത്. ഇന്‍ട്രാഡേ സപ്പോര്‍ട്ട് ആയ 25,250ന് മുകളില്‍ നിഫ്റ്റി തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.

നിഫ്റ്റി ഉയര്‍ന്ന് 25,333.60 എന്ന റെക്കോര്‍ഡിലാണു വ്യാപാരം തുടങ്ങിയത്. എന്നാല്‍ ആ ആവേശം തുടരാനായില്ല. ക്രമേണ താഴ്ന്ന് 25,276.70ല്‍ ക്ലോസ് ചെയ്യുന്നതിനു മുമ്പ് 25,235.50 എന്ന താഴ്ന്ന നിലവാരത്തിലെത്തി.

എഫ്എംസിജി, പിഎസ്യു ബാങ്ക്, ഐടി, ധനകാര്യ സേവനങ്ങള്‍ എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മെറ്റല്‍, ഫാര്‍മ, മീഡിയ, ഓട്ടോ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം. 1085 ഓഹരികള്‍ ഉയര്‍ന്നു, 1514 എണ്ണം ഇടിഞ്ഞു, 86 എണ്ണം മാറ്റമില്ലാതെ തുടരുന്നു. വിശാല വിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി സൂചികയില്‍ കൂടുതല്‍ നേട്ടം ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോ കോ എന്നിവയ്ക്കാണ്.
കൂടുതല്‍ നഷ്ടം ഹിന്‍ഡാല്‍കോ, ഡോ. റെഡ്ഡീസ്, ടാറ്റാ മോട്ടോഴ്‌സ്, എന്‍ടിപിസി എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങള്‍ ബുള്ളിഷ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു.

ഈ പാറ്റേണ്‍ സൂചിപ്പിക്കുന്നത് ആക്കം കാളകള്‍ക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചികയ്ക്ക് 25,250ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരും. 25,350 ലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 25,250 -25,160-25,080
പ്രതിരോധം 25,350 -25,425 -25,500
(15മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 25,100-24,475
പ്രതിരോധം 25,600-26,150.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 88.55 പോയിന്റ് നേട്ടത്തില്‍ 51,439.55ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് ട്രെന്‍ഡ് നിര്‍ദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. ഡെയ്ലി ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് ലെവലിന് മുകളില്‍ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെന്‍ഡ് തുടരാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. സൂചിക 51,450ല്‍ ഇന്‍ട്രാഡേ പ്രതിരോധം നേരിടുന്നു. ഈ നിലവാരത്തിന് മുകളില്‍ നിലനിന്നാല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 51,300 ലാണ്.

ഇന്‍ട്രാഡേ സപ്പോര്‍ട്ട്
51,300 -51,150 -51000
പ്രതിരോധം 51,450 -51,600 -51,750
(15 മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല പിന്തുണ 51,000'-49,600
പ്രതിരോധം 52,500 -53,400.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it