വിപണി കൂടുതൽ ഇടിയുമോ?
നിഫ്റ്റി ഇന്നലെ 144.90 പോയിന്റ് (0.74 ശതമാനം) നഷ്ടത്തിൽ 19,381.65 ൽ വ്യാപാരം അവസാനിപ്പിച്ചു. സൂചിക 19,300 ലെവലിന് താഴെയായി നീങ്ങിയാൽ ബെയറിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി താഴ്ന്ന് 19,463.50 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,537.80 ൽ ഉയർന്ന നില പരീക്ഷിച്ചു. കുതിപ്പു തുടരുന്നതിൽ പരാജയപ്പെട്ട സൂചിക 19,296.40 എന്ന താഴ്ന്ന നിലവാരത്തിലെത്തി. 19,381.65 ൽ ക്ലോസ് ചെയ്തു.
റിയൽറ്റി, ധനകാര്യ സേവനങ്ങൾ, ബാങ്ക്, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിപണി നെഗറ്റീവ് ആയിരുന്നു, 1082 ഓഹരികൾ ഉയർന്നു, 1175 എണ്ണം ഇടിഞ്ഞു, 143 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ്, ഡിവിസ് ലാബ് എന്നിവ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയപ്പോൾ യുപിഎൽ, ടൈറ്റൻ, ഐസിഐസിഐബാങ്ക്, ഒഎൻജിസി എന്നിവയ്ക്കാണു വലിയ നഷ്ടം.
സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. ആക്കസൂചകങ്ങളും താഴോട്ടുള്ള പക്ഷപാതം സൂചിപ്പിക്കുന്നു.
സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് കൂടുതൽ ഇടിവിനുള്ള സാധ്യതയാണ്.
സൂചികയ്ക്ക് 19300 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഇതിനു താഴെ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും ബെയറിഷ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 19430ലാണ്. പുൾബായ്ക്ക് റാലി തുടങ്ങാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,300-19,225-19,150
റെസിസ്റ്റൻസ് ലെവലുകൾ
19,430-19,500-19,560
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 482.25 പോയിന്റ് നഷ്ടത്തിൽ 44,513.45 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി 44,500 എന്ന ഹ്രസ്വകാല പിന്തുണയ്‌ക്ക് സമീപം ക്ലോസ് ചെയ്‌തു.
സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 43,500 ൽ തുടരുന്നു. പുൾ ബാക് റാലിക്ക്, സൂചിക 44,630 നു മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,300 -44,100 -43,900
പ്രതിരോധ നിലകൾ
44,630-44,850, 45,100
(15 മിനിറ്റ് ചാർട്ടുകൾ)