നിഫ്റ്റിക്ക് 21,500ൽ ഹ്രസ്വകാല പിന്തുണ; തിരിച്ചടി പ്രതീക്ഷിക്കാം

നിഫ്റ്റി 148.45 പോയിന്റ് (0.69 ശതമാനം) നഷ്ടത്തിൽ 21,517.35 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 21,600.00ന് താഴെ തുടർന്നാൽ താഴേക്കുള്ള പക്ഷപാതം തുടരാം.

നിഫ്റ്റി താഴ്ന്ന് 21,661.10 ൽ വ്യാപാരം തുടങ്ങി. ഈ ട്രെൻഡ് സെഷനിലുടനീളം തുടർന്നു. 21,517.35 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 21,500.30 എന്ന താഴ്ന്ന നിലവാരത്തിൽ എത്തി.

റിയൽറ്റി, പിഎസ്‌യു ബാങ്ക്, ഫാർമ, മീഡിയ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, ഐടി, മെറ്റൽ, ഫിനാൻഷ്യൽ സർവീസ്, ഓട്ടോ എന്നിവയ്ക്കു കൂടുതൽ നഷ്ടം നേരിട്ടു. 1250 ഓഹരികൾ ഉയർന്നു, 1,119 ഓഹരികൾ താഴ്ന്നു, 140 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ബജാജ് ഓട്ടോ, അദാനി എന്റർപ്രൈസസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഐ.ടി.സി എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ, ജെ.എസ്.ഡബ്ള്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, എൽ.ടി.ഐ മൈൻഡ് ട്രീ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഒരു നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 21,500ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെയാണെങ്കിൽ, കൂടുതൽ തിരിച്ചടി പ്രതീക്ഷിക്കാം. 21,600ലാണ് ഏറ്റവും അടുത്ത ഹ്രസ്വകാല പ്രതിരോധം.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,500- 21,425- 21,350

റെസിസ്റ്റൻസ് ലെവലുകൾ

21,600 -21,675 -21,750

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്കു ഹ്രസ്വകാല സപ്പോർട്ട് 21,000-20,500

പ്രതിരോധം 21,600 -22,000.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 56.70 പോയിന്റ് നഷ്ടത്തിൽ 47,704.95ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 47,600ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെയാണെങ്കിൽ നെഗറ്റീവ് ട്രെൻഡ് തുടരാം. 47,800 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,600 - 47,400 - 47,200

പ്രതിരോധ നിലകൾ

47,800 -48,000 -48,200

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 47,000 -45,500. പ്രതിരോധം 48,650 -50,000.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it