മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണതയിൽ

ഇന്നലെ നിഫ്റ്റി 133.50 പോയിന്റ് (0.70 ശതമാനം) ഉയർന്ന് 19,322.55 എന്ന റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. സൂചിക 19,345-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം.

നിഫ്റ്റി ഉയർന്ന് 19,246.50 ൽ വ്യാപാരം ആരംഭിച്ചു. ഈ ആക്കം സെഷനിലുടനീളം തുടർന്നു. 19,322.55 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് എക്കാലത്തെയും ഉയർന്ന 19345.10 പരീക്ഷിക്കുകയും ചെയ്തു.

പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, എഫ്എംസിജി, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, അതേസമയം ഫാർമ, ഐടി, ഓട്ടോ എന്നിവ താഴ്ന്നു ക്ലോസ് ചെയ്തു. 1246 ഓഹരികൾ ഉയർന്നു, 1001 ഓഹരികൾ ഇടിഞ്ഞു, 134 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ഗ്രാസിം, ബിപിസിഎൽ, ഐടിസി, റിലയൻസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പവർഗ്രിഡ്, സൺ ഫാർമ, ബജാജ്-ഓട്ടോ, സിപ്ല എന്നിവയ്ക്കാണ് വലിയ നഷ്ടം.

നിഫ്റ്റി സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി എക്കാലത്തെയും ഉയർന്ന നിരക്കിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 19,345-ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 19,500 ലെവലിൽ തുടരുന്നു. 19250 ലെവലിലാണ് ഏറ്റവും അടുത്തുള്ള പിന്തുണ.



പിന്തുണ - പ്രതിരോധനിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,250-19, 200-19,130

റെസിസ്റ്റൻസ് ലെവലുകൾ

19,345-19,400-19,500

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന 45,353.20 പരീക്ഷിച്ചിട്ട് 410.75 പോയിന്റ് നേട്ടത്തോടെ 45,158.10 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല ചലിക്കുന്ന ശരാശരിക്ക് മുകളിലുമാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി എക്കാലത്തെയും ഉയർന്ന നിരക്കിന് സമീപം ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 45,250 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഈ നിലവാരത്തിന് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 46,000 ലെവലിലാണ്. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 44,500 ആണ്.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

45,050 - 44,800 - 44,600

പ്രതിരോധ നിലകൾ

44,335 - 45,550 - 45,750

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it