നിഫ്റ്റി 24,250ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരാം

നിഫ്റ്റി 162.65 പോയിൻ്റ് (0.67%) ഉയർന്ന് 24,286.80 ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,250നു മുകളിൽ തുടർന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 24,291.80 ൽ വ്യാപാരം ആരംഭിച്ചു. 24,309.20 ൽ റെക്കോർഡ് പരീക്ഷിച്ചു. 24,286.80 ൽ ക്ലോസ് ചെയ്തു. മാധ്യമങ്ങൾ ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. ബാങ്കുകൾ, ഫിനാൻഷ്യൽ സർവീസ്, മെറ്റൽ, എഫ്എംസിജി മേഖലകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. 1500 ഓഹരികൾ ഉയരുകയും 1015 ഓഹരികൾ ഇടിയുകയും 118 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 സൂചികയിലെ ഏറ്റവും ഉയർന്ന നേട്ടം ടാറ്റാ കൺസ്യൂമർ, അദാനി പോർട്ട്സ്, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയ്ക്കാണ്. ടിസിഎസ്, ടെെറ്റൻ, റിലയൻസ്, ടാറ്റാ മോട്ടോഴ്സ് എന്നിവയാണു കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് പ്രവണതയുടെ തുടർച്ച സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,250 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരാം. 24,325 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,250 -24,175 -24,100
പ്രതിരോധം 24,325 -24,400 -24,475
(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,250 -23,800
പ്രതിരോധം 24,750 -25,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 921.15 പോയിൻ്റ് നേട്ടം രേഖപ്പെടുത്തി 53,089.25 എന്ന റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിന് സമീപം ക്ലോസ് ചെയ്തു. സൂചികയ്ക്ക് 53,250 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
53,000 -52,750 -52,500
പ്രതിരോധ നിലകൾ
53,250 -53,500 -53,750
(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡർമാർക്ക്
ഹ്രസ്വകാല സപ്പോർട്ട് 51,900 -50,650
പ്രതിരോധം 53,250 -54,500.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it