പുതിയ ആഴ്ചയില്‍ കൂടുതല്‍ നേട്ടത്തിന് ഒരുങ്ങി നിഫ്റ്റി; സൂചികയ്ക്ക് 22,300 പിന്തുണ

നിഫ്റ്റി 39.65 പോയിന്റ് (0.18 ശതമാനം) ഉയര്‍ന്ന് 22,378.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,300നു മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം.

നിഫ്റ്റി ഉയര്‍ന്ന് 22,406.90ല്‍ വ്യാപാരം തുടങ്ങി. രാവിലെ 22,419.60 എന്ന റെക്കോര്‍ഡ് ഉയരം പരീക്ഷിച്ചു. സൂചിക പിന്നീടു പാര്‍ശ്വനീക്കങ്ങളിലായി. 22,378.40ല്‍ ക്ലോസ് ചെയ്തു.

സ്വകാര്യ ബാങ്കുകള്‍ ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തില്‍ ക്ലോസ് ചെയ്തു. മീഡിയ, ലോഹം, റിയല്‍റ്റി, പൊതുമേഖലാ ബാങ്ക് എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. 1,669 ഓഹരികള്‍ ഉയര്‍ന്നു, 703 എണ്ണം ഇടിഞ്ഞു, 177 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയില്‍ ടാറ്റാ സ്റ്റീല്‍, ഹീറോ മോട്ടോകോ, അദാനി പോര്‍ട്ട്‌സ്, ടാറ്റാ മോട്ടോഴ്സ് എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എം ആന്‍ഡ് എം, സണ്‍ഫാര്‍മ, എന്‍.ടി.പി.സി, മാരുതി എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ചെറിയ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു.

ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 22,300ലാണ്. സൂചിക ഈ നിലയ്ക്ക് മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം. നിഫ്റ്റിക്ക് 22,400 ലെവലില്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 22,300-22,200-22,100

റെസിസ്റ്റന്‍സ് ലെവലുകള്‍ 22,400-22,500-22,600

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ വ്യാപാരികള്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 22,300-21,835

പ്രതിരോധം 22,750-23,250.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 10.60 പോയിന്റ് നേട്ടത്തില്‍ 47,297.50ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു.

സൂചികയ്ക്ക് 47,100ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 47,400 ആണ്. സൂചിക 47,400 ലെവലിന് മുകളില്‍ നീങ്ങുകയാണെങ്കില്‍ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെന്‍ഡ് തുടരാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 47,100-46,800-46,600

പ്രതിരോധ നിലകള്‍ 47,400-47,650-47,900

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 47,000-45,300

പ്രതിരോധം 48,000.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it