ചാഞ്ചാട്ടത്തില്‍ സൂചികകള്‍
നിഫ്റ്റി 57.8 പോയിന്റ് (0.32 ശതമാനം) താഴ്ന്ന് 18,089.85ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് പ്രവണതയ്‌ക്ക്, സൂചിക 18,100-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം.
നിഫ്റ്റി താഴ്ന്ന് 18,113.80 ൽ വ്യാപാരം ആരംഭിച്ച് 18,042.40 എന്ന താഴ്ന്ന നിലവാരത്തിലെത്തി. ക്ലോസ് ചെയ്യുന്നതുവരെ ഒരു ചെറിയ ട്രേഡിംഗ് ബാൻഡിൽ സൂചിക കയറിയിറങ്ങി. എഫ്എംസിജി, റിയാലിറ്റി, മീഡിയ, പ്രൈവറ്റ് ബാങ്ക് എന്നീ മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടി, ലോഹങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. വിപണി നെഗറ്റീവ് ആയിരുന്നു, 1073 ഓഹരികൾ ഉയർന്നു, 1132 ഓഹരികൾ ഇടിഞ്ഞു, 159 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഹിന്ദുസ്ഥാൻ യൂണി ലീവർ, ഏഷ്യൻ പെയിന്റ്സ്, ടാറ്റാ മോട്ടോഴ്സ്, അൾട്രാടെക് സിമന്റ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം അദാനി എന്റർപ്രൈസസ്, ഒഎൻജിസി, അദാനി പോർട്സ്, യുപിഎൽ എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. പക്ഷേ, തുടർച്ചയായ ആറ് വെെറ്റ് കാൻഡിലുകൾക്ക് ശേഷം സൂചിക ഒരു ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി 18,100-ന്റെ മുൻ പിന്തുണയ്‌ക്ക് താഴെയായി ക്ലോസ് ചെയ്തു. മുന്നേറ്റം തുടരുന്നതിന് സൂചിക 18,100-ന് മുകളിൽ വ്യാപാരം നടത്തി നിലനിർത്തേണ്ടതുണ്ട്. നിഫ്റ്റി 18,100-ന് താഴെ തുടർന്നാൽ കുറച്ച് ദിവസത്തേക്ക് സമാഹരണമാകാം. ഏറ്റവും അടുത്തുള്ള പിന്തുണ 17,865 ൽ തുടരുന്നു.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,065-18,000-17,950
റെസിസ്റ്റൻസ് ലെവലുകൾ
18,115-18,175-18,235
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 39.40 പോയിന്റ് നഷ്ടത്തിൽ 43,312.70 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. സൂചികയ്ക്ക് 43,000-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 43,500 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,300 -43,100 -42,900
പ്രതിരോധ നിലകൾ
43,500, 43,700, 43,850
(15 മിനിറ്റ് ചാർട്ടുകൾ)