മൊമന്റം സൂചകങ്ങള്‍ ബുള്ളിഷ് പ്രവണതയില്‍; നിഫ്റ്റിക്ക് 25,250ല്‍ ഇന്‍ട്രാഡേ പിന്തുണ

നിഫ്റ്റി 1.15 പോയിന്റ് ഉയര്‍ന്ന് 25,279.85ല്‍ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെന്‍ഡ് തുടരാന്‍ സൂചിക ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ലെവല്‍ 25,350 മറികടക്കണം.

നിഫ്റ്റി ഉയര്‍ന്ന് 25,313.40 ല്‍ വ്യാപാരം തുടങ്ങി. രാവിലെ 25,321.70 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക 25,279.85ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഇന്‍ട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയായ 25,235.80ല്‍ എത്തി.

ധനകാര്യ സേവനങ്ങള്‍, ബാങ്കുകള്‍, ഫാര്‍മ എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മാധ്യമങ്ങള്‍, മെറ്റല്‍, റിയല്‍റ്റി എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം. 1,277 ഓഹരികള്‍ ഉയര്‍ന്നു, 1,300 എണ്ണം ഇടിഞ്ഞു, 113 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

എസ്.ബി.ഐ ലൈഫ്, എച്ച്.ഡി.എഫ്.സി ലൈഫ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ശ്രീറാം ഫിനാന്‍സ് എന്നിവയ്ക്കാണ് നിഫ്റ്റി സൂചികയിലെ ഉയര്‍ന്ന നേട്ടം. കൂടുതല്‍ നഷ്ടം ഒ.എന്‍.ജി.സി, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങള്‍ ബുള്ളിഷ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു തൊട്ടുമുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 25,250ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 25,350 ആണ്. ബുള്ളിഷ് ട്രെന്‍ഡ് തുടരുന്നതിന് സൂചിക 25,350 എന്ന പ്രതിരോധ നിലയെ മറികടക്കണം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 25,250 -25,160 -25,080
പ്രതിരോധം 25,350 -25,425 -25,500
(15 മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 25,100 -24,475
പ്രതിരോധം 25,600 -26,150.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 249.55 പോയിന്റ് നേട്ടത്തില്‍ 51,689.10ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് ട്രെന്‍ഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെന്‍ഡ് തുടരാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.

സൂചിക 51,750ല്‍ ഇന്‍ട്രാഡേ പ്രതിരോധം നേരിടുന്നു. ഈ നിലവാരത്തിന് മുകളില്‍ നിലനിന്നാല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 51,600 ആണ്.



ഇന്‍ട്രാഡേ സപ്പോര്‍ട്ട്
51,600 -51,450 -51,300
പ്രതിരോധം 51,750 -51,900 -52,050.
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
.
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല പിന്തുണ 51,00 -49,600
പ്രതിരോധം 52,500 -53,400.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it