നിഫ്റ്റിയില്‍ 'ഹറാമി പാറ്റേണ്‍', മുന്നേറ്റം തുടരാം
(ജനുവരി നാലിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 141.25 പോയിന്റ് (0.66 ശതമാനം) നേട്ടത്തോടെ 21,658.60 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഇൻട്രാഡേ പ്രതിരോധം 21,685നെ മറികടന്നാൽ പോസിറ്റീവ് ബയസ് തുടരാം.
നിഫ്റ്റി ഉയർന്ന് 21,605.80 ൽ വ്യാപാരം ആരംഭിച്ചു. ഈ ട്രെൻഡ് സെഷനിലുടനീളം തുടർന്നു. 21,658.60 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 21,685.70 ൽ ഉയർന്ന നില പരീക്ഷിച്ചു. എല്ലാ മേഖലകളിലും പോസിറ്റീവ് വികാരം നിലനിന്നിരുന്നു. റിയൽറ്റി, ഫിനാൻഷ്യൽ സർവീസസ്, എഫ്.എം.സി.ജി, മീഡിയ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മേഖലകൾ. 1530 ഓഹരികൾ ഉയർന്നു, 850 എണ്ണം ഇടിഞ്ഞു, 129 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ബജാജ് ഫിനാൻസ്, ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ്, എൻ.ടി.പി.സി, ഒ.എൻ.ജി.സി
എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബി.പി.സി.എൽ, എൽ ആൻഡ് ടി മൈൻഡ്ട്രീ, ഡോ. റെഡ്ഡീസ്, എച്ച്.സി.എൽ ടെക് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ബ്ലാക്ക് കാൻഡിലിന് ഉള്ളിൽ അവസാനിച്ചു. ഈ പാറ്റേൺ ഒരു ബുള്ളിഷ് ഹറാമി പാറ്റേൺ പോലെ കാണപ്പെടുന്നു. ബെയറിഷ് ട്രെൻഡ് റിവേഴ്സ് ചെയ്യുകയാണെന്ന് ഈ പാറ്റേൺ സൂചിപ്പിക്കുന്നു. സ്ഥിരീകരണത്തിനായി, വരും ദിവസം സൂചിക ഹറാമി പാറ്റേണിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.
സൂചികയ്ക്ക് 21,685 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയെ മറികടക്കുകയാണെങ്കിൽ, കൂടുതൽ കയറ്റം പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 21,620 ലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,620- 21,565- 21,500
റെസിസ്റ്റൻസ് ലെവലുകൾ
21,685 -21,750 -21,825
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക് ഹ്രസ്വകാല സപ്പോർട്ട് 21,500-21,000 പ്രതിരോധം 21,835 -22,200.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 490.90 പോയിന്റ് നേട്ടത്തിൽ 48,195.85 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 48,300 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ഈ നിലയ്ക്ക് മുകളിൽ സൂചിക നീങ്ങിയാൽ പോസിറ്റീവ് ട്രെൻഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 48,100ലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 48,100, 47,900, 47,700
പ്രതിരോധ നിലകൾ
48,300 -48,450 -48,600
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 47,400- 46,500
പ്രതിരോധം 48,650 - 49,700.