ഓഹരി വിപണിയിൽ മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണതയിൽ
ഇന്നലെ നിഫ്റ്റി 66.45 പോയിന്റ് (0.34 ശതമാനം) ഉയർന്ന് 19,389.00 എന്ന റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. 19,434-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ സൂചിക 19,500-ന്റെ ഹ്രസ്വകാല പ്രതിരോധം പരീക്ഷിച്ചേക്കാം.
നിഫ്റ്റി ഉയർന്ന് 19,406.60 ൽ വ്യാപാരം തുടങ്ങി. മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് സൂചിക 19,300 ൽ ഇൻട്രാഡേയിലെ താഴ്ന്ന നിലവാരം പരീക്ഷിച്ചു, തുടർന്ന് സൂചിക ഉയർന്ന് എക്കാലത്തെയും ഉയർന്ന 19,434.10 പരീക്ഷിച്ചു, 19,389 ൽ ക്ലോസ് ചെയ്തു.
പി എസ് യു ബാങ്കുകൾ, ഐടി, മാധ്യമങ്ങൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഓട്ടോ, റിയൽറ്റി, പ്രൈവറ്റ് ബാങ്ക്, മെറ്റൽ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 961 ഓഹരികൾ ഉയർന്നു, 1289 ഓഹരികൾ ഇടിഞ്ഞു, 132 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഹീറോ മോട്ടോ കോർപ്, ടെക് മഹീന്ദ്ര എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ഐഷർ മേ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഗ്രാസിം, ആക്സിസ് ബാങ്ക് എന്നിവയ്ക്കാണ്.
സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ബുള്ളുകൾക്ക് അനുകൂലമായ ആക്കം ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 19,434-ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൻ വരും ദിവസങ്ങളിൽ കൂടുതൽ ഉയരത്തിലേക്കുള്ള നീക്കം പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 19,500 ലെവലിൽ തുടരുന്നു. 19250 ലാണ് ഏറ്റവും അടുത്തുള്ള പിന്തുണ.
പിന്തുണ-പ്രതിരാേധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,335-19,240-19,165
റെസിസ്റ്റൻസ് ലെവലുകൾ
19,434-19,500-19,580
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന 45,655.50 പരീക്ഷിച്ചിട്ട് 143.35 പോയിന്റ് നേട്ടത്തോടെ 45,301.45 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ഡോജി കാൻഡിൽ രൂപപ്പെടുത്തി 45,250 എന്ന ഹ്രസ്വകാല പ്രതിരോധത്തിന് തൊട്ടുമുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 45,375 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ കൂടുതൽ ഉയരത്തിലേക്കു നീക്കം പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 46,000 ലെവലിലാണ്, ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 44,500 ആണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,000 -44,750-44,500
പ്രതിരോധ നിലകൾ
45,375- 45,650- 45,900
(15 മിനിറ്റ് ചാർട്ടുകൾ)