നിഫ്റ്റിയിൽ ഇടിവ് തുടരാൻ സാധ്യത, 24,200ൽ ഹ്രസ്വകാല പിന്തുണ

നിഫ്റ്റി 293.20 പോയിൻ്റ് (1.17%) ഇടിഞ്ഞ് 24,717.70 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24,750 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് ലെവലിന് താഴെ തുടർന്നാൽ ഇടിവ് ഇന്നും തുടരും.
നിഫ്റ്റി കുത്തനേ താഴ്ന്ന് 24,789 ൽ വ്യാപാരം തുടങ്ങി. നെഗറ്റീവ് ട്രെൻഡ് തുടരുകയും 24,717.70 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 24,686.80 എന്ന താഴ്ന്ന നിലയിലെത്തുകയും ചെയ്തു. ഫാർമ ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. റിയൽറ്റി, ഓട്ടോ, മെറ്റൽ, ഐടി തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം. 968 ഓഹരികൾ ഉയരുകയും 1583 ഓഹരികൾ ഇടിയുകയും 105 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
ഡിവിസ് ലാബ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഡാേ. റെഡ്ഡീസ്, സൺ ഫാർമ എന്നിവയാണ് നിഫ്റ്റി സൂചികയിൽ കൂടുതൽ നേട്ടം ഉണ്ടാക്കിയത്. കൂടുതൽ നഷ്ടം ഐഷർ മോട്ടോഴ്സ്, മാരുതി, ടാറ്റാ മോട്ടോഴ്‌സ്, ഹിൻഡാൽകോ എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇടിവ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 24,750ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ തുടർന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരും. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 24,200 ലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,650 -24,550 -24,450
പ്രതിരോധം 24,750 -24,850 -24,950
(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,200 -23,650
പ്രതിരോധം 25,000 -25,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 213.85 പോയിൻ്റ് നഷ്ടത്തിൽ 51,350.15 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ താഴേക്കുള്ള പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 51,250 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങിയാൽ മാന്ദ്യം തുടരും. 51,600 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. ഒരു ബുള്ളിഷ് ട്രെൻഡിന്, സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിൽക്കണം. ഹ്രസ്വകാല പിന്തുണ 50,450 ലെവലിൽ തുടരുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
51,250 -51,000 -50,750
പ്രതിരോധ നിലകൾ
51,600 -51,875 -52,200
(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡർമാർക്ക്
ഹ്രസ്വകാല സപ്പോർട്ട് 50,400 -49,000
പ്രതിരോധം 51,900 -53,250.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it