നിഫ്റ്റിക്ക് 19,250ല്‍ ഹ്രസ്വകാല പിന്തുണയെങ്കിലും 19,500ല്‍ പ്രതിരോധം
നിഫ്റ്റി ഇന്നലെ 92.65 പോയിന്റ് (0.47 ശതമാനം) നഷ്ടത്തിൽ 19,436.10 ൽ സെഷൻ അവസാനിപ്പിച്ചു. നിഫ്റ്റി 19,500-ന് താഴെ തുടരുകയാണെങ്കിൽ ഇടിവ് തുടരാം.
നിഫ്റ്റി താഴ്ന്ന് 19,622.4 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,333.6 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് നിഫ്റ്റി ക്രമേണ ഉയർന്ന് ഓപ്പണിംഗ് ലെവലിന് സമീപം ക്ലോസ് ചെയ്തു. ഐടി, എഫ്എംസിജി മേഖലകൾ നേട്ടത്തിൽ അവസാനിച്ചു. മറ്റെല്ലാ മേഖലകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി, മീഡിയ, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
വിപണിഗതി നെഗറ്റീവ് ആയിരുന്നു, 647 ഓഹരികൾ ഉയർന്നു, 1657 എണ്ണം ഇടിഞ്ഞു.153 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, നെസ്ലെ, ഹിന്ദുസ്ഥാൻ യൂണിലീവർ, ഐഷർ മോട്ടോഴ്സ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ആക്സിസ് ബാങ്ക്, എസ്ബിഐ, എൻടിപിസി, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയുമാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഹാമർ കാൻഡിൽ പാറ്റേൺ (Hammer Candlestick) രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയാണ് ക്ലോസ് ചെയ്തത്. കാൻഡിലിന്റെ നീണ്ട താഴത്തെ നിഴൽ സൂചിപ്പിക്കുന്നത് പിന്തുണ മേഖലയ്ക്ക് സമീപം വാങ്ങൽ പിന്തുണ ഉയർന്നു എന്നാണ്.
നിഫ്റ്റിക്ക് 19,500-ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ തുടരുന്നിടത്തോളം ഡൗൺ ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 19,250 ലെവലിലാണ്. ഒരു തിരിച്ചുവരവിന് സൂചിക 19,500 ലെവലിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,400-19,350-19,300
റെസിസ്റ്റൻസ് ലെവലുകൾ
19,450-19,500-19,550
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 435 പോയിന്റ് നഷ്ടത്തിൽ 43,964.05 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black or filled candle stick) രൂപപ്പെടുത്ത കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഇടിവിനുള്ള സാധ്യത സൂചിപ്പിക്കുന്നു.
അടുത്ത ഹ്രസ്വകാല പിന്തുണ 43,650 ൽ തുടരുന്നു. പോസിറ്റീവ് ട്രെൻഡിലാക്കാൻ സൂചിക 44,270 നു മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,900 -43,700 -43,500
പ്രതിരോധ നിലകൾ
44,100- 44,300 -44,500
(15 മിനിറ്റ് ചാർട്ടുകൾ)