നിഫ്റ്റി 19,550-19,630 ലെ ഇൻട്രാഡേ പ്രതിരോധം മറികടന്നാൽ വിപണിയിൽ പോസിറ്റീവ് ആക്കം തുടരും
നിഫ്റ്റി ഇന്നലെ 93.5 പോയിന്റ് (0.48 ശതമാനം) നേട്ടത്തോടെ 19,528.80 ൽ ക്ലാേസ് ചെയ്തു. 19,550 ലെ ഇൻട്രാഡേ പ്രതിരോധത്തെ സൂചിക മറികടക്കുകയാണെങ്കിൽ പോസിറ്റീവ് ആക്കം തുടരും.
നിഫ്റ്റി ഉയർന്ന് 19,525.10 ൽ വ്യാപാരം ആരംഭിച്ചു. മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് 19,432.80 എന്ന താഴ്ന്ന നിലവാരത്തിലെത്തി. സൂചിക 19,545.20 എന്ന ഇൻട്രാഡേ ഉയർച്ച പരീക്ഷിച്ച ശേഷം19,525.10 ൽ ക്ലോസ് ചെയ്തു.
എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. പൊതുമേഖലാ ബാങ്കുകൾ, ലോഹം, ഐടി, മാധ്യമം തുടങ്ങിയ മേഖലകളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
വിപണിഗതി പോസിറ്റീവ് ആയിരുന്നു. 1468 ഓഹരികൾ ഉയർന്നു, 853 എണ്ണം ഇടിഞ്ഞു, 99 മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ കോൾ ഇന്ത്യ, വിപ്രോ, എച്ച്സിഎൽ ടെക്, അൾട്രാടെക് സിമന്റ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. കൂടുതൽ നഷ്ടം എം ആൻഡ് എം, ആക്‌സിസ് ബാങ്ക്, നെസ്‌ലെ, ഐടിസി എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങൾ മുന്നേറ്റ പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ഡെയ്‌ലി ചാർട്ടിൽ, സൂചിക ഡോജി മെഴുകുതിരി (doji candle) രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്ത് ക്ലോസ് ചെയ്തു. ഈ പാറ്റേൺ കയറ്റത്തിനുള്ള സാധ്യത സൂചിപ്പിക്കുന്നു.
പിന്തുണയും പ്രതിരോധ നിലകളും വിശകലനം ചെയ്യുമ്പോൾ, സൂചികയ്ക്ക് 19,550-19,630 മേഖലയിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ പ്രതിരോധ മേഖലയെ മറികടന്നാൽ ബുള്ളിഷ് ആക്കം തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,500 ആണ്. നിഫ്റ്റി ഈ നിലയ്ക്ക് താഴെ നീങ്ങിയാൽ നെഗറ്റീവ് ചായ്‌വ് പ്രതീക്ഷിക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,500-19,440-19,380
റെസിസ്റ്റൻസ് ലെവലുകൾ
19,550-19,600-19,650
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 142.20 പോയിന്റ് നേട്ടത്തിൽ 44,578.30 ൽ ക്ലോസ് ചെയ്തു. സാങ്കേതികമായി, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ മുന്നേറ്റ പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചികയ്ക്ക് 44,400 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 44,650 ആണ്. അടുത്ത ദിശ നിർണയിക്കാൻ ഈ ലെവലുകളിൽ ഏതിലെങ്കിലും നിന്നു സൂചിക പുറത്തുവരേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,400 -44,200 -44,050
പ്രതിരോധ നിലകൾ
44,635-44,800 -45,000
(15 മിനിറ്റ് ചാർട്ടുകൾ)