ബ്ലാക്ക് കാന്‍ഡിലും ഷൂട്ടിംഗ് സ്റ്റാറും നിഫ്റ്റിക്ക് കൂടുതല്‍ നഷ്ടം സൂചിപ്പിക്കുന്നു; 21,750ല്‍ പിന്തുണ
നിഫ്റ്റി 82.10 പോയിന്റ് (0.38 ശതമാനം) ഇടിഞ്ഞ് 21,771.10ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 21,750ന് താഴെ നീങ്ങിയാല്‍ മാന്ദ്യം തുടരും. നിഫ്റ്റി ഉയര്‍ന്ന് 21,921.10ല്‍ വ്യാപാരം തുടങ്ങി. പിന്നീടു കയറി 21,964.30 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. എന്നാല്‍ ക്ലോസിംഗ് സെഷനില്‍, സൂചിക ഇടിഞ്ഞ് 21,726.90 എന്ന താഴ്ന്ന നിലയിലെത്തി, ഒടുവില്‍ 21,771.10ല്‍ ക്ലോസ് ചെയ്തു.
ഫാര്‍മ, ഓട്ടോ, റിയല്‍റ്റി, മെറ്റല്‍, ഹെല്‍ത്ത് കെയര്‍ എന്നിവയാണ് വലിയ നേട്ടമുണ്ടാക്കിയ മേഖലകള്‍. കൂടുതല്‍ നഷ്ടം നേരിട്ടത് എഫ്.എം.സി.ജി, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഐ.ടി, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയ്ക്കാണ്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1,027 ഓഹരികള്‍ ഉയര്‍ന്നു, 1,425 എണ്ണം ഇടിഞ്ഞു, 74 മാറ്റമില്ലാതെ തുടര്‍ന്നു.
നിഫ്റ്റിയില്‍ ടാറ്റാ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, സിപ്ല എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കി. യു.പി.എല്‍, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി ലൈഫ് എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. ഡെയ്ലി ചാര്‍ട്ടിലെ മുന്‍ ഷൂട്ടിംഗ് സ്റ്റാര്‍ പാറ്റേണിന് ശേഷം സൂചിക ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി. ഈ പാറ്റേണ്‍ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 21,750ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഇതിനു താഴെ ക്ലോസ് ചെയ്താല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ തിരിച്ചടികള്‍ പ്രതീക്ഷിക്കാം. 21,800ലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,700 -21,600 -21,500
റെസിസ്റ്റന്‍സ് ലെവലുകള്‍ 21,800 -21,950 -22,050
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡേഴ്‌സിന് ഹ്രസ്വകാല സപ്പോര്‍ട്ട് 21,750-21,160
പ്രതിരോധം 22,125 -22500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 145.40 പോയിന്റ് നഷ്ടത്തില്‍ 45,825.60ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. മാത്രമല്ല, സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 45,600ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാല്‍ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 46,000 ആണ്. പുള്‍ബാക്ക് റാലി തുടങ്ങാന്‍, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 45,700 -45,500 -45,300
പ്രതിരോധ നിലകള്‍ 46,000 -46,250 -46,500
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു സപ്പോര്‍ട്ട് 45,600 -44,450
പ്രതിരോധം 46,600 - 47,550.