നിഫ്റ്റി 22,430ല്‍ താഴെ നിന്നാല്‍, വരും ദിവസങ്ങളില്‍ സമാഹരണം തുടരാം

നിഫ്റ്റി 49.3 പോയിന്റ് (0.22 ശതമാനം) ഇടിഞ്ഞ് 22,356.30ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,430നു താഴെ നിലനിന്നാല്‍ ഇടിവ് ഇന്നും തുടരാം. നിഫ്റ്റി താഴ്ന്ന് 22,371.30ല്‍ വ്യാപാരം ആരംഭിച്ച് രാവിലെ 22,268.90 എന്ന താഴ്ന്ന നിലവാരത്തിലെത്തി. സൂചിക ക്രമേണ ഉയര്‍ന്ന് 22,416.90 പരീക്ഷിച്ചു. 22,356.30ല്‍ ക്ലോസ് ചെയ്തു.

പൊതുമേഖലാ ബാങ്ക്, ഓട്ടോ, ഫാര്‍മ, റിയല്‍റ്റി എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് മീഡിയ, ഐ.ടി, എഫ്.എം.സി.ജി എന്നിവയ്ക്കാണ്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 724 ഓഹരികള്‍ ഉയര്‍ന്നു, 1,692 എണ്ണം ഇടിഞ്ഞു, 136 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയില്‍ ടാറ്റാ മോട്ടോഴ്സ്, എയര്‍ടെല്‍, ബജാജ് ഓട്ടോ, ഒ.എന്‍.ജി.സി എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, നെസ്ലെ, ഇന്‍ഫോസിസ് എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എന്നാല്‍ സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. കഴിഞ്ഞ മൂന്ന് ട്രേഡിംഗ് സെഷനുകളില്‍, സൂചിക ഒരു ചെറിയ ട്രേഡിംഗ് ബാന്‍ഡില്‍ സമാഹരിക്കുകയായിരുന്നു.

നിഫ്റ്റിക്ക് 22,430ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് നിലനിന്നാല്‍ സമാഹരണം കുറച്ച് ദിവസത്തേക്ക് തുടരാം. നിഫ്റ്റിക്ക് 22,300ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 22,340-22,270-22,200

റെസിസ്റ്റന്‍സ് ലെവലുകള്‍ 22,430-22,500-22,570

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ വ്യാപാരികള്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 22,300-21,835

പ്രതിരോധം 22,750-23,250.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 124.90 പോയിന്റ് നേട്ടത്തില്‍ 47,581.00ലാണു ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പ്രവണതയുടെ തുടര്‍ച്ചയെ സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 47,500ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 47,720ല്‍ ആണ്. സൂചിക 47,720നു മുകളില്‍ നീങ്ങുകയാണെങ്കില്‍ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെന്‍ഡ് തുടരാം.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 47,500 -47,200 -47,000

പ്രതിരോധ നിലകള്‍ 47,720 -47,950 -48,150

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 47,000-45,300

പ്രതിരോധം 48,500.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it