ഉയരാനുള്ള പ്രവണതയിൽ ഓഹരി വിപണി
വെള്ളിയാഴ്ച നിഫ്റ്റി 97.35 പോയിന്റ് (0.51 ശതമാനം) നേട്ടത്തോടെ 19,230.60 ലാണു വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 19,275 ന് മുകളിൽ നീങ്ങുകയാണെങ്കിൽ പോസിറ്റീവ് ട്രെൻഡ് തുടരാം.
നിഫ്റ്റി 19,241ൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഉയർന്ന നില 19,276.30 ൽ പരീക്ഷിച്ചു. തുടർന്ന് സൂചിക 19,210നു മുകളിൽ സമാഹരിച്ച് 19,230.60 ൽ ക്ലോസ് ചെയ്തു.
എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, മാധ്യമങ്ങൾ, ബാങ്കുകൾ, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1416 ഓഹരികൾ ഉയർന്നു, 918 ഓഹരികൾ ഇടിഞ്ഞു, 150 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ അപ്പോളോ ഹോസ്പിറ്റൽസ്, അദാനി പോർട്‌സ്, ഐഷർ മോട്ടോഴ്സ്, എൽ.ടി.ഐ മെെൻഡ് ട്രീ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിൻസെർവ്, ഡോ. റെഡ്ഡീസ്, എസ്ബിഐ ലൈഫ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
സാങ്കേതിക കാഴ്ചപ്പാടിൽ, നിഫ്റ്റി അഞ്ച്, പത്ത് ദിവസത്തെ സിംപിൾ മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. പക്ഷേ, മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ചെറിയ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി മാറുന്നു എന്നാണ്.
നിഫ്റ്റി 18,837-19,233 ലെ സമീപകാല ട്രേഡിംഗ് ബാൻഡിനു മുകളിലെ ബൗണ്ടിനോട് വളരെ അടുത്ത് ക്ലോസ് ചെയ്തു. നിഫ്റ്റി 19,233 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ് ആയി മാറും. അല്ലെങ്കിൽ സമാഹരണം കുറച്ച് ദിവസം കൂടി തുടരാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,210 -19,150-19,075
റെസിസ്റ്റൻസ് ലെവലുകൾ
19,275-19,350-19,400
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട്
18,800-18,500;
പ്രതിരോധം 19,233 -19 ,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 301.05 പോയിന്റ് നേട്ടത്തിൽ 43,318.25 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു, എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. ഡെയ്‌ലി ചാർട്ടിൽ, സൂചിക ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി 43,500 എന്ന ഹ്രസ്വകാല പ്രതിരോധത്തിന് സമീപം അവസാനിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി മാറുകയാണെന്നാണ്. സൂചിക 43,500-ന് മുകളിൽ നിലനിന്നാൽ ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ് ആയി മാറും. അല്ലെങ്കിൽ, സമാഹരണം കുറച്ച് ദിവസം കൂടി തുടരാം.
ഇൻട്രാഡേ പിന്തുണ ലെവലുകൾ
43,225 -43,050 -42,850
പ്രതിരോധ നിലകൾ
43,400 -43,600 -43,800
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്
ഹ്രസ്വകാല സപ്പോർട്ട് 43,500-44,000;
പ്രതിരോധം 42,800-42,000