ബുള്ളിഷായി നിഫ്റ്റി: സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി
നിഫ്റ്റി 157.70 പോയിന്റ് (0.72 ശതമാനം) ഉയര്‍ന്ന് 21,929.40ല്‍ ക്ലോസ് ചെയ്തു. ഇന്‍ട്രാഡേ പ്രതിരാധമായ 21,950 മറികടന്നാല്‍ മുന്നേറ്റം തുടരും. നിഫ്റ്റി ഉയര്‍ന്ന് 21,825.20ല്‍ വ്യാപാരം തുടങ്ങി. കൂടുതല്‍ മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് നിഫ്റ്റി 21,737.60 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് സൂചിക ക്രമേണ കയറി 21,951.40 എന്ന ഇന്‍ട്രാഡേ ഹൈ പരീക്ഷിച്ചു, 21,929.40ല്‍ ക്ലോസ് ചെയ്തു.
ഐ.ടി, മെറ്റല്‍, ഓട്ടോ, ഫാര്‍മ മേഖലകള്‍ നല്ല നേട്ടമുണ്ടാക്കിയപ്പോള്‍, ബാങ്കുകള്‍, എഫ്.എം.സി.ജി എന്നിവ നഷ്ടത്തിലായി. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1,472 ഓഹരികള്‍ ഉയര്‍ന്നു, 955 എണ്ണം ഇടിഞ്ഞു, 102 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയില്‍ ബി.പി.സി.എല്‍, എച്ച്.ഡി.എഫ്.സി ലൈഫ്, എച്ച്.സി.എല്‍ ടെക്, ടി.സി.എസ് എന്നിവ കൂടുതല്‍ ഉയര്‍ന്നു. പവര്‍ഗ്രിഡ്, ബ്രിട്ടാനിയ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ.ടി.സി എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയര്‍ന്ന നിലവാരത്തിനടുത്തു ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഹ്രസ്വകാല പ്രവണത ബുള്ളിഷ് ആയി മാറിയെന്നാണ്.
സൂചികയ്ക്ക് 21,950ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ നിലനിന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം. 21,750ലാണ് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,845-21,730-21,645
റെസിസ്റ്റന്‍സ് ലെവലുകള്‍ 21,950 -22,040-22,125
പൊസിഷനല്‍ ട്രേഡേഴ്‌സിനു ഹ്രസ്വകാല സപ്പോര്‍ട്ട് 21,750-21,160
പ്രതിരോധം 22,125-22,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 134.75 പോയിന്റ് നഷ്ടത്തില്‍ 45,690.80ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 45,600ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കില്‍, പിന്തുണ ഏരിയയില്‍ നിന്ന് ഒരു പുള്‍ബായ്ക്ക് റാലി പ്രതീക്ഷിക്കാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 45,600-45,400-45,200
പ്രതിരോധ നിലകള്‍ 45,850 -46,050-46,275
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 45,600-44,450
പ്രതിരോധം 46,600-47,550.