മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ്: നിഫ്റ്റി 22,430ന് മുകളില്‍ നിലനിന്നാല്‍ കൂടുതല്‍ നേട്ടത്തിന് സാധ്യത

നിഫ്റ്റി 117.75 പോയിന്റ് (0.53 ശതമാനം) ഉയര്‍ന്ന് 22,474.05 എന്ന റെക്കോഡ് നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,430 ലെവലിന് മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരും.

നിഫ്റ്റി അല്‍പം താഴ്ന്ന് 22,327.50ല്‍ ആരംഭിച്ച് രാവിലെ 22,224.30ല്‍ ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടര്‍ന്ന് സൂചിക ക്രമേണ ഉയര്‍ന്ന് 22,474.05ല്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഉയര്‍ന്ന റെക്കോഡ് 22,497.20ല്‍ പരീക്ഷിച്ചു.

ബാങ്ക്, ഐ.ടി, ഫാര്‍മ, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മാധ്യമങ്ങള്‍, റിയല്‍റ്റി, ലോഹം എന്നിവയ്ക്കാണ് വലിയ നഷ്ടം. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 432 ഓഹരികള്‍ ഉയര്‍ന്നു, 2,004 എണ്ണം ഇടിഞ്ഞു, 115 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.

നിഫ്റ്റിയില്‍ ബജാജ് ഓട്ടോ, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍, അദാനി എന്റര്‍പ്രൈസസ്, അള്‍ട്രാടെക് സിമന്റ്, എന്‍.ടി.പി.സി, ഒ.എന്‍.ജി.സി എന്നിവ കൂടുതല്‍ നഷ്ടത്തിലായി.

നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ദൈനംദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി റെക്കോഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ട്രേഡിംഗ് സെഷനില്‍, സൂചിക മുന്‍പത്തെ മൂന്ന് ദിവസങ്ങളിലെ ഉയര്‍ന്ന നിരക്കിന് മുകളില്‍ ക്ലോസ് ചെയ്തു. സൂചിക 22,430 ലെവലിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ കൂടുതല്‍ ഉയരത്തിലേക്കുള്ള നീക്കം പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 22,750 ലെവലിലാണ്.


ഇന്‍ട്രാഡേ ലെവലുകള്‍: പിന്തുണ 22,430-22,365-22300

പ്രതിരോധം 22,500-22,575-22650

(15-മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡിംഗ്: ഹ്രസ്വകാല പിന്തുണ 22,300-21,835

പ്രതിരോധം 22,750-23,250.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 384.40 പോയിന്റ് നേട്ടത്തില്‍ 47,965.40ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മാത്രമല്ല, സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയര്‍ന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പ്രവണതയുടെ തുടര്‍ച്ച സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 47,900ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, അതേസമയം പ്രതിരോധം 48,150ല്‍ ആണ്. സൂചിക 48150 ലെവലിന് മുകളില്‍ നീങ്ങുകയാണെങ്കില്‍ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെന്‍ഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 48,500 ലെവലിലാണ്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 47,900-47,700-47,450

പ്രതിരോധ നിലകള്‍ 48,150-48,400-48,600

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡര്‍മാര്‍ക്കും ഹ്രസ്വകാല സപ്പോര്‍ട്ട് 47,000-45,300

പ്രതിരോധം 48,500-50,000.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it