സൂചികകളിൽ അനിശ്ചിതത്വം
ഇന്നലെ നിഫ്റ്റി 85.3 പോയിന്റ് (0.41 ശതമാനം) നേട്ടത്തോടെ 19,597.30 ലാണ് സെഷൻ അവസാനിപ്പിച്ചത്. സൂചിക 19,600 ലെവലിന് മുകളിൽ ക്ലോസ് ചെയ്താൽ പോസിറ്റീവ് ട്രെൻഡ് തുടരാം.
നിഫ്റ്റി ഉയർന്ന് 19,576.80 ൽ വ്യാപാരം തുടങ്ങി. ഈ ട്രെൻഡ് സെഷനിലുടനീളം തുടർന്നു.19597.30 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 19620.45 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു.
ഫാർമ, ഐടി, റിയൽറ്റി, ഓട്ടോ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്കുകളും ലോഹങ്ങളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. 1278 ഓഹരികൾ ഉയർന്നു, 985 എണ്ണം ഇടിഞ്ഞു, 140 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി ഗതി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡിവിസ് ലാബ്, സൺ ഫാർമ, എൽ ആൻഡ് ടി മൈൻഡ് ട്രീ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബ്രിട്ടാനിയ, എസ്ബിഐ, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ എന്നിവയ്ക്കാണു പ്രധാന നഷ്ടം.
സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ താഴേക്കുള്ള പക്ഷപാതം സൂചിപ്പിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ തുടർച്ചയായ രണ്ടാമത്തെ വൈറ്റ് കാൻഡിൽ (white candle)രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 19,600 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരണം തുടരാം. 19,300 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ. ബെയ്റിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക 19,300 നു താഴെയായി നീങ്ങേണ്ടതുണ്ട്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,535-19,460-19,400
റെസിസ്റ്റൻസ് ലെവലുകൾ
19,620-19,680-19,735
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 42.00 പോയിന്റ് നഷ്ടത്തിൽ 44,837.50 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ താഴ്ചയ്ക്കുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 44,800 ൽ ഇൻട്രാഡേ പിന്തുണയുണ്ട്.
സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും നെഗറ്റീവ് പ്രവണത തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 45,100 ൽ തുടരുന്നു. പുൾബായ്ക്ക് റാലിക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,800 -44,550 -44,300
പ്രതിരോധ നിലകൾ
45,100-45,400, 45,600
(15 മിനിറ്റ് ചാർട്ടുകൾ)