നിഫ്റ്റിക്ക് ബുള്ളിഷ് ആക്കം നഷ്ടമായി; 22,250ല്‍ പിന്തുണ
നിഫ്റ്റി 140.20 പോയിൻ്റ് (0.62 ശതമാനം) ഇടിഞ്ഞ് 22,302.50ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,250 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിന് താഴെ നിലനിന്നാൽ താഴോട്ടുള്ള പക്ഷപാതം തുടരും.
നിഫ്റ്റി ഉയർന്ന് 22,489.80ൽ വ്യാപാരം തുടങ്ങി. രാവിലെ 22,499.10 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 22,232.10 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 22,302.50ൽ ക്ലോസ് ചെയ്തു.
എഫ്.എം.സി.ജിയും ഐ.ടിയും ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്നു. റിയൽ എസ്റ്റേറ്റ്, മെറ്റൽ, പാെതുമേഖലാ ബാങ്കുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 527 ഓഹരികൾ ഉയർന്നു, 1,954 എണ്ണം ഇടിഞ്ഞു, 122 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
ഹിന്ദുസ്ഥാൻ യൂണിലീവർ, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ, നെസ്ലെ എന്നിവയാണ് നിഫ്റ്റി 50യിൽ ഏറ്റവും നേട്ടം ഉണ്ടാക്കിയത്. ബജാജ് ഓട്ടോ, പവർ ഗ്രിഡ്, ഒ.എൻ.ജി.സി, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. നിഫ്റ്റിക്ക് 22,250 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്. ഈ മേഖലയ്ക്ക് താഴെയാണ് സൂചിക ക്ലോസ് ചെയ്യുന്നതെങ്കിൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഇൻട്രാഡേ പ്രതിരോധം 22,330 ലെവലിലാണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 22,230 -22,150 -22,075
പ്രതിരോധം 22,330 -22,425 -22,525
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,250 -21,700 പ്രതിരോധം 22,800 -23,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 609.95 പോയിൻ്റ് നഷ്ടത്തിൽ 48,285.35ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇടിവ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 48,200 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കിൽ ഇടിവ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 48,460 ലെവലിലാണ്, ഒരു പുൾബാക്ക് റാലിക്ക് സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 48,200 -47,900 -47,650
പ്രതിരോധ നിലകൾ 48,460 -48,730 -49,000
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക്
ഹ്രസ്വകാല സപ്പോർട്ട് 47,750 -46,650
പ്രതിരോധം 48,500 -49,500.