പുതിയ വാരത്തിൽ സൂചികകൾ എങ്ങോട്ട് ?
നിഫ്റ്റി 186.80 പോയിന്റ് (1.02 ശതമാനം) ഇടിഞ്ഞ് 18,069 ലാണ് ക്ലോസ് ചെയ്തത്. 18,050-ന് താഴെ ട്രേഡ് ചെയ്ത് നിലനിന്നാൽ മാന്ദ്യം തുടരും.
നിഫ്റ്റി താഴ്ന്ന് 18,117.50 ൽ വ്യാപാരം ആരംഭിച്ചു. സൂചിക കൂടുതൽ താഴേക്ക് നീങ്ങുന്നതിന് മുമ്പ് ഇൻട്രാഡേയിലെ ഉയർന്ന നില 18,216.90 ൽ പരീക്ഷിച്ചു. പിന്നീട് സൂചിക ക്രമേണ ഇടിഞ്ഞ് 18,055.40 എന്ന താഴ്ന്ന നിലയിലെത്തി. 18,069 ൽ ക്ലോസ് ചെയ്തു.
എഫ്എംസിജിയും ഓട്ടോയും ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്നു ക്ലോസ് ചെയ്തു. ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ, മാധ്യമങ്ങൾ, ലോഹങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 808 ഓഹരികൾ ഉയർന്നു, 1410 ഓഹരികൾ ഇടിഞ്ഞു, 146 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ടൈറ്റൻ, അൾട്രാ ടെക് സിമന്റ്, മാരുതി, നെസ്ലെ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഹിൻഡാൽകോ എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. എങ്കിലും സൂചിക ഒരു ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. സൂചിക 18,050 നു താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൂല നീക്കങ്ങൾ പ്രതീക്ഷിക്കാം. അല്ലെങ്കിൽ, സപ്പോർട്ട് ലെവൽ 18,050-ൽ നിന്ന് ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 18,265 ലെവലിൽ തുടരും.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,050-18,000-17,950
റെസിസ്റ്റൻസ് ലെവലുകൾ
18,115-18,175-18,215
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 1024.25 പോയിന്റ് നഷ്ടത്തിൽ 42,661.20 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ
ലോംഗ് ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി 42,600 എന്ന സപ്പോർട്ടിന് സമീപം ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലാത്തപക്ഷം, സൂചിക ഏതാനും ദിവസത്തേക്ക് സപ്പോർട്ട് ലെവലിന് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,600 -42,400 -42,200
പ്രതിരോധ നിലകൾ
42,800 -43,000 -43,200
(15 മിനിറ്റ് ചാർട്ടുകൾ)