മൊമെന്റം സൂചകങ്ങൾ പോസിറ്റീവ്, വിപണി നേട്ടത്തിൽ തുടരുമോ ?

നിഫ്റ്റി ഇന്നലെ 116 പോയിന്റ് (0.56 ശതമാനം) നേട്ടത്തോടെ 19,727.1ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 19,630 നു മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിൽ അടുത്ത പ്രതിരോധം 20,000 പരീക്ഷിച്ചേക്കാം.


നിഫ്റ്റി അൽപം താഴ്ന്ന് 19,598.70 ൽ വ്യാപാരം തുടങ്ങി 19,550.10 എന്ന താഴ്ന്ന നിലയിലെത്തി. തുടർന്ന് ഉയർന്ന് 19,737.10 എന്ന ഉയർന്ന നില പരീക്ഷിച്ചു. 19,727.10 ൽ ക്ലോസ് ചെയ്തു.

റിയൽറ്റി, ബാങ്ക്, മീഡിയ, ഫിനാൻഷ്യൽ മേഖലകളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എഫ്എംസിജി, ഫാർമ, മെറ്റൽ മേഖലകൾ താഴ്ന്നു. വിശാല മാർക്കറ്റ് പോസിറ്റീവ് ആയിരുന്നു. 1328 ഓഹരികൾ ഉയർന്നു, 968 എണ്ണം ഇടിഞ്ഞു, 129 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ കോൾ ഇന്ത്യ, എൽ ആൻഡ് ടി, ഇൻഡസ് ഇൻഡ് ബാങ്ക്, എസ്ബിഐ ലൈഫ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, കൂടുതൽ നഷ്ടം ടാറ്റാ കൺസ്യൂമർ,, ബ്രിട്ടാനിയ, സൺ ഫാർമ, ഇൻഫി എന്നിവയ്ക്കായിരുന്നു.

മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് , ശരാശരികൾക്ക് മുകളിലാണ്. ഡെയ്‌ലി ചാർട്ടിൽ, സൂചിക വൈറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. സമീപകാല സമാഹരണ ബാൻഡായ 19,225-19,630 ന്റെ ഉയർന്ന പരിധിക്ക് മുകളിൽ സൂചിക ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്. നിഫ്റ്റി 19,630 നു മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിൽ സൂചിക അടുത്ത റെസിസ്റ്റൻസ് ലെവൽ 20,000 പരീക്ഷിച്ചേക്കാം.



പിന്തുണ-പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,630-19,565-19,500

റെസിസ്റ്റൻസ് ലെവലുകൾ

19,750-19,825-19,900

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 469.25 പോയിന്റ് നേട്ടത്തിൽ 44,878.35 -ൽ ക്ലോസ് ചെയ്തു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. മാത്രമല്ല, തുടർച്ചയായ മൂന്ന് ബ്ലാക്ക് കാൻഡിലുകൾക്കു (black candles)ശേഷം സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 44,700 എന്ന പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഉയർച്ചയ്ക്കുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 44,900 ലെവലിൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്, പിന്തുണ 44,700 ആണ്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുന്നിടത്തോളം പോസിറ്റീവ് ആക്കം തുടരും.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,700 -44,500 -44,300

പ്രതിരോധ നിലകൾ

44,900-45,100 - 45,300

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it