പോസിറ്റീവ് ട്രെൻഡ് തുടങ്ങാൻ നിഫ്റ്റി19600-ന് മുകളിൽ ക്ലോസ് ചെയ്യണം
നിഫ്റ്റി ഇന്നലെ 26.45 പോയിന്റ് (0.13 ശതമാനം) നഷ്ടത്തോടെ 19,570.85 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. പോസിറ്റീവ് ട്രെൻഡ് തുടങ്ങാൻ സൂചിക 19600-ന് മുകളിൽ ക്ലോസ് ചെയ്യണം.
നിഫ്റ്റി ഉയർന്ന് 19,627.20 ൽ വ്യാപാരം തുടങ്ങി. രാവിലെ 19634.40 ൽ ഉയർന്ന നില പരീക്ഷിച്ചു. പിന്നീട് സൂചിക 19,533.10 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 19,570.85 ൽ ക്ലോസ് ചെയ്തു.
പൊതുമേഖലാ ബാങ്കുകൾ, മീഡിയ, ഫാർമ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മെറ്റൽ, ഓട്ടോ, എഫ്എംസിജി, റിയൽറ്റി എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
വിപണിഗതി നെഗറ്റീവ് ആയിരുന്നു. 1077 ഓഹരികൾ ഉയർന്നു, 1158 എണ്ണം ഇടിഞ്ഞു, 169 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഹീറോ മോട്ടോ കോർപ്, എസ്ബിഐ ലൈഫ്, സിപ്ല, ടെക് മഹീന്ദ്ര എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. പ്രധാന നഷ്ടം അദാനി എന്റർപ്രൈസസ്, പവർ ഗ്രിഡ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്കാണ്.
സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ താഴേക്കുള്ള പക്ഷപാതം കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ(black candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 19,600ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. പോസിറ്റീവ് ട്രെൻഡിലാക്കാൻ സൂചിക ഇതിനു മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്. ഏറ്റവും അടുത്ത ഇൻട്രാഡേ പിന്തുണ 19,535ലാണ്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ ഇന്ന് നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം. ലോവർ സൈഡ് ഹ്രസ്വകാല പിന്തുണ 19300 ലെവലിൽ തുടരുന്നു.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,535-19,460-19,400
റെസിസ്റ്റൻസ് ലെവലുകൾ
19,620-19,680-19,735
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 126.95 പോയിന്റ് നേട്ടത്തിൽ 44,964.45 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle)രൂപപ്പെടുത്തി മുൻ ദിവസത്തെ കാൻഡിലിനുള്ളിൽ ക്ലോസ് ചെയ്തു, ഈ പാറ്റേൺ സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 44,800 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 45,100 ആണ്. ദിശ നിർണയിക്കുന്നതിന്, സൂചിക ഈ ലെവലുകളിൽ ഏതെങ്കിലും ലംഘിക്കണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,800 - 44,550 - 44,300
പ്രതിരോധ നിലകൾ
45,100-45,400 -45,600
(15 മിനിറ്റ് ചാർട്ടുകൾ)