നിഫ്റ്റിയില്‍ കൂടുതല്‍ ഇടിവുകള്‍ക്ക് സാധ്യതയെന്ന സൂചനയുമായി സാങ്കേതിക വിശകലനം

നിഫ്റ്റി 212.55 പോയിന്റ് (0.97 ശതമാനം) ഇടിഞ്ഞ് 21,717.95ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 21,750 ലെവലിന് താഴെ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും ഇടിവ് തുടരും.

നിഫ്റ്റി ഉയര്‍ന്ന് 22,009.70ല്‍ വ്യാപാരം തുടങ്ങി. രാവിലെ 22,011.10 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ താഴ്ന്ന് 21,665.30ലേക്ക് എത്തി. 21,717.95ല്‍ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകള്‍, മീഡിയ, ഐ.ടി എന്നിവ നേട്ടമുണ്ടാക്കി. ബാങ്കുകള്‍, എഫ്.എം.സി.ജി, ധനകാര്യ സേവനങ്ങള്‍ എന്നിവയ്ക്കാണു പ്രധാന നഷ്ടം. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 972 ഓഹരികള്‍ ഉയര്‍ന്നു, 1,454 എണ്ണം ഇടിഞ്ഞു, 103 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയില്‍ എസ്.ബി.ഐ, പവര്‍ഗ്രിഡ്, ബി.പി.സി.എല്‍, ഹിന്‍ഡാല്‍കോ എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഐ.ടി.സി, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. ഡെയ്ലി ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തിയ സൂചിക, മുന്‍ സപ്പോര്‍ട്ട് ലെവലായ 21,750ന് താഴെ ക്ലോസ് ചെയ്തു. ഈ നിലയ്ക്ക് താഴെയാണ് സൂചിക നിലനില്‍ക്കുന്നതെങ്കില്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികൂല നീക്കങ്ങള്‍ പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പിന്തുണ 21,160ലാണ്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,725-21,650-21,550

റെസിസ്റ്റന്‍സ് ലെവലുകള്‍ 21,800-21,900-22,000

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ വ്യാപാരികള്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 21,160-20,750

പ്രതിരോധം 21,750-22,125.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 806.50 പോയിന്റ് നഷ്ടത്തില്‍ 45,012.00ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ സപ്പോര്‍ട്ട് ലെവലായ 45 ,600ന് താഴെ ക്ലോസ് ചെയ്തു.

സൂചിക ഈ നിലയ്ക്ക് താഴെ തുടരുകയാണെങ്കില്‍, വരും ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 44,450 ലെവലിലാണ്. ഒരു പുള്‍ബാക്ക് റാലിക്ക്, സൂചിക 45,200 എന്ന ഇന്‍ട്രാഡേ പ്രതിരോധത്തെ മറികടക്കേണ്ടതുണ്ട്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 45,000-44,800-44,600

പ്രതിരോധ നിലകള്‍ 45,200-45,500-45,750

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 44,450-43,400

പ്രതിരോധം 45,600-46,600.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it