നിഫ്റ്റിക്ക് 21,500ൽ ഹ്രസ്വകാല പിന്തുണ; ഈ നിലയ്ക്ക് താഴെ നീങ്ങിയാൽ നെഗറ്റീവ് പക്ഷപാതം തുടരാം

(ജനുവരി എട്ടിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)

നിഫ്റ്റി 197.8 പോയിന്റ് (0.91 ശതമാനം) നഷ്ടത്തിൽ 21513.00 ലാണു വ്യാപാരം അവസാനിപ്പിച്ചത്. ഹ്രസ്വകാല പിന്തുണയായ 21,500-ന് താഴെ നീങ്ങിയാൽ നിഫ്റ്റി നെഗറ്റീവ് പക്ഷപാതം തുടരാം.

നിഫ്റ്റി ഉയർന്ന് 21,747.60 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഉയർന്ന നില 21,763.90 ൽ പരീക്ഷിച്ചു. തുടർന്ന് സൂചിക ഇടിഞ്ഞ് 21,492.90 എന്ന താഴ്ന്ന നിലയിലെത്തി ഒടുവിൽ 21,513.00 ൽ ക്ലോസ് ചെയ്തു.

റിയൽറ്റിയും മീഡിയയും ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. ബാങ്കുകൾ, എഫ്എംസിജി, ലോഹം, ധനകാര്യ സേവനം എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 945 ഓഹരികൾ ഉയർന്നു, 1424 എണ്ണം ഇടിഞ്ഞു, 142 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയിൽ അദാനി പോർട്ട്‌സ്, എച്ച്‌.സി.എൽ ടെക്, ഒഎൻ‌ജി‌സി, എൻ‌.ടി‌.പി‌.സി എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ യു‌.പി‌.എൽ, എസ്‌.ബി‌.ഐ‌, എസ്.ബി.ഐ ലൈഫ്, ഡിവി‌സ്‌ ലാബ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ നീണ്ട ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി 21,500 എന്ന ഹ്രസ്വകാല പിന്തുണയ്‌ക്ക് സമീപം ക്ലോസ് ചെയ്‌തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചിക 21,500 എന്ന സപ്പോർട്ട് ലെവലിന് താഴെ നിന്നാൽ വരും ദിവസങ്ങളിലും താഴേക്കുള്ള പക്ഷപാതം തുടരാം. 21,555 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. പുൾ ബാക്ക് റാലി തുടങ്ങാൻ സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,500 -21,435 -21,370

റെസിസ്റ്റൻസ് ലെവലുകൾ

21,555 -21,620 -21,675

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്ക്

ഹ്രസ്വകാല സപ്പോർട്ട് 21,500-21,000

പ്രതിരോധം 21,835 -22,200.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 708.75 പോയിന്റ് നഷ്ടത്തിൽ 47,450.25 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി 47,400 എന്ന ഹ്രസ്വകാല പിന്തുണയ്‌ക്ക് സമീപം ക്ലോസ് ചെയ്തു. സൂചിക സപ്പോർട്ട് ലെവലിന് താഴെ നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 47,600 ആണ്. പുൾ ബായ്ക്ക് റാലി തുടങ്ങാൻ സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.





ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,400 -47,200 -47,000

പ്രതിരോധ നിലകൾ

47,600 -47,800 -48,000

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 47,400- 46,500 പ്രതിരോധം 48,650- 49,700.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it