വിപണി പോസിറ്റീവ് ട്രെന്‍ഡ് തുടര്‍ന്നേക്കും; നിഫ്റ്റിക്ക് 19,400ല്‍ ഇന്‍ട്രാഡേ പിന്തുണ
നിഫ്റ്റി 36.8 പോയിന്റ് (0.19 ശതമാനം) നേട്ടത്തോടെ 19,443.5ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 19,400ന് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ആക്കം തുടരും.
നിഫ്റ്റി ഉയര്‍ന്നു 19,449.6ല്‍ വ്യാപാരം തുടങ്ങി. കൂടുതല്‍ ഉയരും മുമ്പ് നിഫ്റ്റി 19,401.50 എന്ന താഴ്ന്ന നിലവാരത്തിലെത്തി. സൂചിക വീണ്ടും കുതിച്ചുകയറി ഇന്‍ട്രാഡേയിലെ ഉയര്‍ന്ന 19,464.40ലെത്തി. 19,443.60ല്‍ ക്ലോസ് ചെയ്തു. റിയല്‍റ്റി, ഫാര്‍മ, ലോഹം, എഫ്.എം.സി.ജി എന്നിവ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ധനകാര്യ സേവനങ്ങള്‍, ഐ.ടി, ബാങ്കിംഗ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം. 1282 ഓഹരികള്‍ ഉയര്‍ന്നു, 1035 ഓഹരികള്‍ ഇടിഞ്ഞു, 168 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നതോടെ വിപണിഗതി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയില്‍ ബി.പി.സി.എല്‍, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല എന്നിവ കൂടുതല്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ കൂടുതല്‍ നഷ്ടം ഐ.സി.ഐ.സി.ഐ ബാങ്ക്, എന്‍.ടി.പി.സി, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നിവയ്ക്കാണ്.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ചയുടെ തുടര്‍ച്ചയെ സൂചിപ്പിക്കുന്നു. 19,400 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ. നിഫ്റ്റി ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തിയാല്‍ ബുള്ളിഷ് ട്രെന്‍ഡ് ഇന്നും തുടരാം. 19,465 ലെവലില്‍ ഇന്‍ട്രാഡേ പ്രതിരോധം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 19,400-19,350-19,310
റെസിസ്റ്റന്‍സ് ലെവലുകള്‍
19,465-19,510-19,550
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ വ്യാപാരികള്‍ക്ക്, ഹ്രസ്വകാല സപ്പോര്‍ട്ട് ലെവലുകള്‍ 19,233-18,880ലും പ്രതിരോധം 19,500-19800ലും തുടരും.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 79.25 പോയിന്റ് നഷ്ടത്തില്‍ 43,658.65ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. കൂടാതെ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. പ്രതിദിന ചാര്‍ട്ടില്‍, സൂചിക ഒരു കറുത്ത മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ അവസാനിച്ചു. ഈ പാറ്റേണ്‍ അല്പം നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു.
ഇന്‍ട്രാഡേ പ്രതിരോധം 43,700ല്‍ തുടരുന്നു. സൂചിക ഈ നില മറികടക്കുകയാണെങ്കില്‍, വരും ദിവസങ്ങളിലും പോസിറ്റീവ് ആക്കം തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 43,550 ആണ്, സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങുകയാണെങ്കില്‍ നേരിയ നെഗറ്റീവ് ട്രെന്‍ഡ് പ്രതീക്ഷിക്കാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
43,550 -43,415 -43,300
പ്രതിരോധ നിലകള്‍
43,700 -43,800 -43,950
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ വ്യാപാരികള്‍ 43,500-42.800 എന്ന ഹ്രസ്വകാല സപ്പോര്‍ട്ട് ലെവലുകള്‍ നിരീക്ഷിക്കണം, പ്രതിരോധം 44,000 മുതല്‍ 44,650 വരെയാണ്.