വിപണിയിൽ പോസിറ്റീവ് സൂചനകൾ

വെള്ളിയാഴ്ച നിഫ്റ്റി 107.75 പോയിന്റ് (0.55 ശതമാനം) നേട്ടത്തിൽ 19,653.50 ലാണ് സെഷൻ അവസാനിപ്പിച്ചത്. നിഫ്റ്റി 19,600ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ആക്കം ഇന്നും തുടരും.

നിഫ്റ്റി നല്ല നേട്ടത്തോടെ 19621.2 ൽ വ്യാപാരം തുടങ്ങി. ഈ പോസിറ്റീവ് മൊമെന്റം സെഷനിലുടനീളം തുടർന്നു. 19653.5ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 19675.8 എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു.

മാധ്യമങ്ങൾ ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, ഫാർമ, ഫിനാൻഷ്യൽ സർവീസ്, ഐടി മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1452 ഓഹരികൾ ഉയർന്നു, 822 ഓഹരികൾ ഇടിഞ്ഞു, 187 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ബജാജ് ഫിൻ സെർവ്, ബജാജ് ഫിനാൻസ്, ടെെറ്റൻ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ഹിന്ദുസ്ഥാൻ യൂണിലീവർ, കോൾ ഇന്ത്യ, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ് എന്നിവയ്ക്കാണ്.

നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി മുൻ ദിവസത്തെ മെഴുകുതിരിക്കു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു.

നിഫ്റ്റിക്ക് 19 ,600-ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 19,675-ലാണ്. നിഫ്റ്റി 19,675-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 19,770-ൽ തുടരും. നിഫ്റ്റി 19,600 ലെവലിന് താഴെ നീങ്ങിയാൽ നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.



പിന്തുണ-പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,600-19,550-19,500

റെസിസ്റ്റൻസ് ലെവലുകൾ

19,675-19,730-19,770

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 147.25 പോയിന്റ് നേട്ടത്തിൽ 44,360.6 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്കു താഴെയാണ്. കഴിഞ്ഞ സെഷനിൽ, സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലാക്ക് കാൻഡിൽ (black candle) രൂപീകരിച്ച് മുൻ പ്രതിരോധമായ 44,270 ന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ അല്പം പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. നിഫ്റ്റി 44,270 ന് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 44,760 ലെവലിൽ തുടരുന്നു.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,200 -44,000 -43,800

പ്രതിരോധ നിലകൾ

44,400-44,600 -44800

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it