പോസിറ്റീവ് ട്രെൻഡ് തുടരുന്നതിന് നിഫ്റ്റി 22,620ന് മുകളിൽ നിലനിൽക്കേണ്ടത് പ്രധാനം

നിഫ്റ്റി 22,768.40ൽ റെക്കോർഡ് ഉയരം പരീക്ഷിച്ചെങ്കിലും 23.55 പോയിൻ്റ് (0.10 ശതമാനം) താഴ്ന്ന് 22,642.75ൽ ക്ലോസ് ചെയ്തു. ഒരു പോസിറ്റീവ് ട്രെൻഡിനായി, നിഫ്റ്റി 22,620നു മുകളിൽ ട്രേഡ് ചെയ്തു നിലനിൽക്കണം.

നിഫ്റ്റി ഉയർന്ന് 22,765.10ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ റെക്കോഡ് ഉയരമായ 22,768.40 പരീക്ഷിച്ചു. എന്നാൽ പോസിറ്റീവ് ആക്കം തുടരുന്നതിൽ സൂചിക പരാജയപ്പെട്ടു, ക്രമേണ സൂചിക ഇടിഞ്ഞ് 22,612.30 എന്ന താഴ്ന്ന നിലയിലെത്തി, ഒടുവിൽ 22,642.75ൽ ക്ലോസ് ചെയ്തു.

മെറ്റൽ, റിയൽ എസ്റ്റേറ്റ്, സ്വകാര്യ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, മാധ്യമങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, എഫ്.എം.സി.ജി, ഓട്ടോ എന്നിവ കൂടുതൽ നഷ്ടം നേരിട്ടു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 973 ഓഹരികൾ ഉയർന്നു, 1473 എണ്ണം ഇടിഞ്ഞു, 142 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയിൽ അപ്പോളോ ഹോസ്‌പിറ്റൽസ്, ഹിൻഡാൽകോ, ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഫിൻ സെർവ് എന്നിവയാണ് കൂടുതൽ നേട്ടം ഉണ്ടാക്കിയത്. ടൈറ്റൻ, കോൾ ഇന്ത്യ, ഹീറോ മോട്ടോ കോർപ്, റിലയൻസ് എന്നിവ കൂടുതൽ നഷ്ടത്തിലായി.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. പക്ഷേ, സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 22,620-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെ വീണാൽ ഡൗൺ ട്രെൻഡ് ഇന്നും തുടരാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം.


ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 22,620 -22,550 -22,460

പ്രതിരോധം 22,700 -22,775 -22,850

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 22,500 -21,850

പ്രതിരോധം 23,000 -23,500.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 148.85 പോയിൻ്റ് നേട്ടത്തിൽ 48,730.60 എന്ന റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. കൂടാതെ സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും പുതിയ ഉയരത്തിൽ ക്ലോസ് ചെയ്തു. മുന്നേറ്റം തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

സൂചികയ്ക്ക് 49,000 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ ലെവൽ മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 49,500 ലെവലിലാണ്.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 48,680 -48,450 -48,200

പ്രതിരോധ നിലകൾ 48,950 -49,200 -49,400

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 48,500-47,000

പ്രതിരോധം 49,500 -50,500



Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it