ബ്രേക്ക്ഔട്ട് നിഫ്റ്റിയുടെ ദിശ നിര്‍ണയിക്കും

(ജനുവരി 10 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.)

നിഫ്റ്റി 73.85 പോയിന്റ് (0. 34 ശതമാനം) നേട്ടത്തോടെ 21,618.70 ൽ അവസാനിച്ചു. സപ്പോർട്ട് ലെവലായ 21,500 ന് മുകളിൽ നിഫ്റ്റി തുടരുകയാണെങ്കിൽ സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം.


നിഫ്റ്റി അൽപം താഴ്ന്ന് 21,529.30 ൽ വ്യാപാരം തുടങ്ങി. 21,448.70 എന്ന താഴ്ന്ന നിലയും ക്രമേണ ഉയർന്ന് 21,641.80 എന്ന ഉയർന്ന നിലയും പരീക്ഷിച്ചു. 21,618.70 ൽ ക്ലോസ് ചെയ്തു. മീഡിയ, മെറ്റൽ, ഐ.ടി, സ്വകാര്യ ബാങ്കുകൾ എന്നിവയാണ് പ്രധാന നേട്ടമുണ്ടാക്കിയ മേഖലകൾ. എഫ്.എം.സി.ജി, പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി എന്നിവ നഷ്ടത്തിനു മുന്നിൽ നിന്നു. 1296 ഓഹരികൾ ഉയർന്നു, 1101 ഓഹരികൾ ഇടിഞ്ഞു, 117 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ സിപ്ല, അദാനി എന്റർപ്രൈസസ്, റിലയൻസ്,എച്ച്.സി.എൽ ടെക് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഒ.എൻ.ജി.സി, ഡിവിസ് ലാബ്, എൻ.ടി.പി.സി, ബി.പി.സി.എൽ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു.എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ വൈറ്റ് കാൻഡിൽ (whie candle) രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

കഴിഞ്ഞ കുറേ ട്രേഡിംഗ് സെഷനുകളിൽ, സൂചിക 21,450-21,835 എന്ന ട്രേഡിംഗ് ബാൻഡിൽ സമാഹരിക്കുകയായിരുന്നു. ഈ സമായിരണം ഏതാനും ദിവസം കൂടി തുടർന്നേക്കും. ഈ ലെവലുകളിൽ നിന്നു സൂചിക പുറത്തുകടന്നാൽ മാത്രമേ വിപണിയുടെ ദിശ നിർണ്ണയിക്കാൻ കഴിയൂ.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,550- 21,475- 21,400

റെസിസ്റ്റൻസ് ലെവലുകൾ

21,650- 21,725 -21,800

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്കു

ഹ്രസ്വകാല സപ്പോർട്ട് 21,500 -21,000

പ്രതിരോധം 21,835 -22,200.



ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 118.20 പോയിന്റ് നേട്ടത്തിൽ 47,360.85 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, കൂടാതെ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി 47,400 എന്ന ഹ്രസ്വകാല പ്രതിരോധത്തിന് സമീപം ക്ലോസ് ചെയ്തു. സൂചിക ഈ നിലയെ മറികടക്കുകയാണെങ്കിൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അല്ലെങ്കിൽ, സമീപകാല താഴ്ച പുനരാരംഭിക്കാം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,200 -47,000 -46,800

പ്രതിരോധ നിലകൾ

47,400 -47,600 -47,800

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 46,500 -45,400

പ്രതിരോധം 47,400 - 48,650.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it