നിഫ്റ്റി ഇൻട്രാഡേ സപ്പോർട്ട് ലെവലായ 24,300-ന് താഴെ നീങ്ങിയാൽ മാന്ദ്യം തുടരും

നിഫ്റ്റി 108.75 പോയിൻ്റ് (0.45%) ഇടിഞ്ഞ് 24,324.45 ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേ സപ്പോർട്ട് ലെവലായ 24,300-ന് താഴെ സൂചിക നീങ്ങിയാൽ മാന്ദ്യം തുടരും.
നിഫ്റ്റി റെക്കോർഡ് ഉയരമായ 24,459.80 ൽ വ്യാപാരം തുടങ്ങിയെങ്കിലും മുന്നേറ്റം തുടരുന്നതിൽ പരാജയപ്പെട്ടു. സൂചിക കുത്തനെ ഇടിഞ്ഞ് 24,141.80 എന്ന താഴ്ന്ന നിലയിലെത്തി. ഉച്ചകഴിഞ്ഞു സൂചിക കരകയറി. 24,324.45 ൽ ക്ലോസ് ചെയ്തു. ഫാർമയും എഫ്എംസിജിയും ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. ഓട്ടോ, മീഡിയ, മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 822 ഓഹരികൾ ഉയരുകയും 1709 ഓഹരികൾ ഇടിയുകയും 106 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിൽ കൂടുതൽ നേട്ടം ഏഷ്യൻ പെയിൻ്റ്സ്, എസ്ബിഐ ലൈഫ്, ഡിവിസ് ലാബ്, ബ്രിട്ടാനിയ എന്നിവയ്ക്കാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, ടിസിഎസ് എന്നിവ കൂടുതൽ നഷ്ടം നേരിട്ടു.
മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 24,250 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഇതിനു താഴേക്ക് നീങ്ങുകയാണെങ്കിൽ നെഗറ്റീവ് പ്രവണത ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,400 ലാണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,300 -24,225 -24,150
പ്രതിരോധം 24,400 -24,475 -24,550
(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,250 -23,800
പ്രതിരോധം 24,750 -25,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 379.50 പോയിൻ്റ് നഷ്ടത്തിൽ 52,189.30 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 51,900 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിലും നെഗറ്റീവ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക 51,900-52,700 ലെവലിൽ സമാഹരിക്കപ്പെട്ടേക്കാം. 52,350 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
52,100 -51,900 -51,700
പ്രതിരോധ നിലകൾ
52,350 -52,600 -52,850
(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 51,900 -50,650
പ്രതിരോധം 53,250 -53,450.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it