സൂചികകൾ പോസിറ്റീവ് ചായ്‌വിൽ
നിഫ്റ്റി 49.15 പോയിന്റ് (0.27 ശതമാനം) ഉയർന്ന് 18,315.10 ലാണ് ക്ലോസ് ചെയ്തത്. 18,350-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 18,313.60 ൽ വ്യാപാരം തുടങ്ങി. എങ്കിലും ആക്കം തുടരുന്നതിൽ പരാജയപ്പെട്ടു. സൂചിക 18,211.90 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക മുകളിലേക്ക് നീങ്ങി ഇൻട്രാഡേ ഹൈയായ 18,326.80 പരീക്ഷിച്ചിട്ട് 18,315.10 ൽ ക്ലോസ് ചെയ്തു.
മാധ്യമങ്ങൾ, റിയൽറ്റി, ഓട്ടോ, എഫ്എംസിജി എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന മേഖലകൾ. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, ഐടി, ഫാർമ എന്നിവ നഷ്ടത്തിലായി. വിശാല മാർക്കറ്റ് പോസിറ്റീവ് ആയിരുന്നു, 1194 ഓഹരികൾ ഉയർന്നു, 1031 ഓഹരികൾ ഇടിഞ്ഞു, 142 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, പവർ ഗ്രിഡ്, ബിപിസിഎൽ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, യുപിഎൽ, ഡോ. റെഡ്ഡീസ്, ഹിൻഡാൽകോ, ഇൻഫി എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. മെഴുകുതിരിയുടെ താഴത്തെ നീണ്ട നിഴൽ സൂചിപ്പിക്കുന്നത്, പിന്തുണയുള്ള ഏരിയയ്ക്ക് സമീപം വാങ്ങൽ താൽപ്പര്യം ഉയർന്നുവന്നതായാണ്. നിഫ്റ്റിക്ക് 18,250 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്. 18350 ലെവലിൽ ഇൻട്രാഡേ പ്രതിരോധവുമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ആക്കം വരും ദിവസങ്ങളിലും തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 18,450 ൽ തുടരുന്നു.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,300-18,230-18,170
റെസിസ്റ്റൻസ് ലെവലുകൾ
18,350-18,400-18,450
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 132.90 പോയിന്റ് നേട്ടത്തിൽ 43,331.05 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ ഒരു നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലായി തുടരുന്നു, ഇത് പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചിക പ്രതിദിന ചാർട്ടിൽ ഹാമർ - കാൻഡിൽ മെഴുകുതിരി പാറ്റേൺ രൂപപ്പെടുത്തി. മെഴുകുതിരിയുടെ താഴത്തെ നിഴൽ സൂചിപ്പിക്കുന്നത് പിന്തുണയുളള മേഖലയ്ക്ക് സമീപം വാങ്ങൽ താൽപ്പര്യം ഉയർന്നുവന്നതായാണ്. സൂചിക കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 43,383 ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഹ്രസ്വകാല പ്രതിരോധം 43,750 ൽ തുടരുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,085 -42,800 - 42,600
പ്രതിരോധ നിലകൾ
43,385 -43,600 -43,750
(15 മിനിറ്റ് ചാർട്ടുകൾ)