മൊമെന്റം സൂചകങ്ങൾ പോസിറ്റീവ്; വിപണി ഉയരാനുള്ള സാധ്യത
വെള്ളിയാഴ്ച നിഫ്റ്റി 92.9 പോയിന്റ് (0.47 ശതമാനം) നേട്ടത്തോടെ 19,819.95 ൽ സെഷൻ അവസാനിപ്പിച്ചു. നിഫ്റ്റി 19870 ന് മുകളിൽ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിൽ അടുത്ത പ്രതിരോധമായ 20,000 പരീക്ഷിച്ചേക്കാം.
നിഫ്റ്റി ഉയർന്ന് 19,774.8ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,727.1 എന്ന താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 19,867.20 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. 19,819.95 ൽ ക്ലോസ് ചെയ്തു.
റിയൽറ്റി, ഫിനാൻഷ്യൽ സർവീസ്, ഓട്ടോ, ബാങ്ക് മേഖലകൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ മീഡിയ, ഫാർമ, എഫ്എംസിജി, ഐടി മേഖലകൾ നഷ്ടത്തിലായി. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1201 ഓഹരികൾ ഉയർന്നു, 1077 ഓഹരികൾ ഇടിഞ്ഞു, 146 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ കോൾ ഇന്ത്യ, എൻടിപിസി, ബിപിസിഎൽ, ടാറ്റാ മോട്ടോഴ്സ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, കൂടുതൽ നഷ്ടം ഐഷർ മോട്ടോഴ്സ്, യുപിഎൽ, അപ്പോളോ ഹോസ്പിറ്റൽസ്, അൾട്രാ ടെക് സിമന്റ് എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ഡെയ്‌ലി ചാർട്ടിൽ, സൂചിക വെെറ്റ് കാൻഡിൽ (white candle)രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്.
19,870-ൽ നിഫ്റ്റിക്ക് ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. ഹ്രസ്വകാല പ്രതിരോധം 20,000 ലെവലിൽ തുടരും.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,800-19,750-19,700
റെസിസ്റ്റൻസ് ലെവലുകൾ
19,970-19,940-20,000
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 278.05 പോയിന്റ് നേട്ടത്തിൽ 45,156.40ൽ ക്ലോസ് ചെയ്തു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 45,200 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ബുള്ളിഷ് ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 45,500 ലെവലിൽ തുടരും.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,000 -44,800 -44,600
പ്രതിരോധ നിലകൾ
45,200-45,400 -45,600
(15 മിനിറ്റ് ചാർട്ടുകൾ)