Begin typing your search above and press return to search.
നിഫ്റ്റി സമാഹരണ സാധ്യത സൂചിപ്പിക്കുന്നു; 23,340 ലെവലില്‍ ആദ്യ പ്രതിരോധം
നിഫ്റ്റി 5.65 പോയിന്റ് (0.02 ശതമാനം) ഉയര്‍ന്ന് 23,264.85 ലാണ് ക്ലോസ് ചെയ്തത്. മുന്നേറ്റം തുടരുന്നതിന് സൂചിക 23,340 -23,410 എന്ന ഹ്രസ്വകാല പ്രതിരോധ മേഖലയ്ക്ക് മുകളില്‍ ക്ലോസ് ചെയ്യണം.
നിഫ്റ്റി ഉയര്‍ന്ന് 23,283.80 ല്‍ വ്യാപാരം തുടങ്ങി. സൂചിക രാവിലെ 23,206.70 എന്ന താഴ്ന്ന നിലയിലെത്തി. തുടര്‍ന്ന് സൂചിക ഉയര്‍ന്ന് 23,389.40 പരീക്ഷിച്ചു. 23,264.85 ല്‍ ക്ലോസ് ചെയ്തു.
മീഡിയ, റിയല്‍റ്റി, ഓട്ടോ, പിഎസ്യു ബാങ്ക് മേഖലകളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്, ഫാര്‍മ, എഫ്എംസിജി, സ്വകാര്യ ബാങ്കുകള്‍, സാമ്പത്തിക സേവനങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം. 1568 ഓഹരികള്‍ ഉയര്‍ന്നു, 927 എണ്ണം ഇടിഞ്ഞു, 119 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
ഒഎന്‍ജിസി, എല്‍ ആന്‍ഡ് ടി, അദാനി പോര്‍ട്ട്സ്, ടാറ്റാ മോട്ടോഴ്സ് എന്നിവയാണ് നിഫ്റ്റി 50 യില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡിവിസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ. റെഡ്ഡീസ് എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ചെറിയ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു സമാഹരണസാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 23,340 -23,410 ലെവലില്‍ പ്രതിരോധമുണ്ട്. ബുള്ളിഷ് ട്രെന്‍ഡ് തുടരാന്‍ ഈ ലെവലിനു മുകളില്‍ സൂചിക ക്ലോസ് ചെയ്യണം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 23,200 ലാണ്.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,200 -23,000 -22,850
പ്രതിരോധം 23,410 -23,550 -23,700
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,800 -22,400
പ്രതിരോധം 23,340 -23,800.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 75.15 പോയിന്റ് നഷ്ടത്തില്‍ 49,705.75 ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. ഹ്രസ്വകാല പിന്തുണ 49,500ലാണ്. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടരുകയാണെങ്കില്‍, സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരും. അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 50,100 ലാണ്. മുന്നേറ്റം പുനരാരംഭിക്കുന്നതിന് സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 49,600 -49,100 -48,655
പ്രതിരോധ നിലകള്‍
50,100 -50,500 -50,900.
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു
ഹ്രസ്വകാല സപ്പോര്‍ട്ട് 49,500 -48,000
പ്രതിരോധം 51,000 -52,300.
Next Story
Videos