വിപണിയിൽ ബുള്ളിഷ് പ്രവണതയ്ക്ക് സാധ്യത ?

നിഫ്റ്റി 18.1 പോയിന്റ് (0.1ശതമാനം) ഇടിഞ്ഞ് 18,297ലാണ് ക്ലോസ് ചെയ്തത്. 18,250-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ആക്കം തുടരും


നിഫ്റ്റി ഉയർന്ന് 18,357.50 ൽ വ്യാപാരം തുടങ്ങിയെങ്കിലും ആക്കം തുടരുന്നതിൽ പരാജയപ്പെട്ടു. സൂചിക പാർശ്വ നീക്കങ്ങളിലായിരുന്നു. ഒടുവിൽ താഴ്ന്നു ക്ലോസ് ചെയ്തു. ഫാർമയും മെറ്റലും ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, എഫ്എംസിജി, ഓട്ടോ, പ്രൈവറ്റ് ബാങ്കുകൾ എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. 1324 ഓഹരികൾ ഉയർന്നു, 881 ഓഹരികൾ ഇടിഞ്ഞു, 164 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, ഏഷ്യൻ പെയിന്റ്‌സ്, ഹിന്ദുസ്ഥാൻ യൂണിലീവർ, അദാനി പാേർട്സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഡോ. റെഡ്ഡീസ്, എൽ ആൻഡ് ടി, ഹിൻഡാൽകാേ, ഡിവിസ് ലാബ് എന്നിവയ്ക്കാണു പ്രധാന നഷ്ടം.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 18,250 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക 18,250 ലെവലിന് മുകളിൽ തുടരുന്നിടത്തോളം, നിലവിലുള്ള പോസിറ്റീവ് ആക്കം തുടരും. നിഫ്റ്റിക്ക് 18,350 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കും. അടുത്ത ഹ്രസ്വകാല പ്രതിരോധം 18450 ൽ തുടരുന്നു.



പിന്തുണ - പ്രതിരോധനിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,285-18,230-18,170

റെസിസ്റ്റൻസ് ലെവലുകൾ

18,350-18,400-18,450

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 144.25 പോയിന്റ് നേട്ടത്തിൽ 43,475.30 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലായി തുടരുന്നു, ഇത് പോസിറ്റീവ് പക്ഷപാതത്തെ സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനേക്കാൾ ഉയർന്ന് ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. കഴിഞ്ഞ പന്ത്രണ്ട് ട്രേഡിംഗ് സെഷനുകളിൽ, സൂചിക 42,600-43,700 എന്ന ട്രേഡിംഗ് ബാൻഡിൽ സമാഹരിക്കുകയായിരുന്നു.

സൂചിക 43,700-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കും. അല്ലെങ്കിൽ സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരും.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,400 -43,200 -42,925

പ്രതിരോധ നിലകൾ

43,700 - 43,900 -44,100

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it