നിഫ്റ്റിയുടെ ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവായി മാറുന്നു; 20,000ൽ പ്രതിരോധം
നിഫ്റ്റി ഇന്നലെ 121.50 പോയിന്റ് (0.62 ശതമാനം) നേട്ടം രേഖപ്പെടുത്തി 19,811.35 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 19,770ന് മുകളിൽ തുടരുന്നിടത്തോളം പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 19,767 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,839.20 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക പാർശ്വനീക്കം തുടർന്ന് 19,811.35-ൽ ക്ലോസ് ചെയ്തു.
പൊതുമേഖലാ ബാങ്കുകളും ഐടിയും ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിൽ അവസാനിച്ചു. ഓട്ടോ, എഫ്.എം.സി.ജി മീഡിയ, റിയൽറ്റി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1551 ഓഹരികൾ ഉയർന്നു, 799 ഓഹരികൾ ഇടിഞ്ഞു, 120 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണിഗതി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ ഹീറോ മോട്ടോ കോർപ്, വിപ്രോ, ഗ്രാസിം, അൾട്രാടെക് സിമന്റ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. കുടുതൽ നഷ്ടം എച്ച്.സി.എൽ ടെക്, അദാനി പോർട്ട്സ്, എസ്.ബി.ഐ , ടി.സി.എസ് എന്നിവയ്ക്കാണ്.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ അല്പം പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി 19,500-19,770 ലെ മുൻ ട്രേഡിംഗ് ബാൻഡിന് മുകളിൽ ക്ലാേസ് ചെയ്തു. നിഫ്റ്റിയുടെ ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവായി മാറുന്നെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ, നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ വ്യാപാരം ചെയ്തു നിലനിന്നാൽ കൂടുതൽ പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 20,000 ൽ തുടരുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,770-19,700-19,650
റെസിസ്റ്റൻസ് ലെവലുകൾ
19,840-19,900-19,950
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 156.75 പോയിന്റ് നേട്ടത്തിൽ 44,516.90 ലാണു ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്കു മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ആക്കം കാളകൾക്ക് അനുകൂലമായി മാറുന്നു എന്നാണ്. സൂചിക 44,270 ന് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. ഹ്രസ്വകാല പ്രതിരോധം 44,760 ൽ തുടരുന്നു. ശക്തമായ ബുള്ളിഷ് ട്രെൻഡിന്, സൂചിക ഈ നിലയ്ക്കു മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,500 -44,300 -44,100
പ്രതിരോധ നിലകൾ
44,700-44,900 -45,100
(15 മിനിറ്റ് ചാർട്ടുകൾ)