മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണതയിൽ; വിപണിയിൽ നേട്ടം തുടർന്നേക്കാം

176.4 പോയിന്റ് (0.89 ശതമാനം) നേട്ടമുണ്ടാക്കി നിഫ്റ്റി ഇന്നലെ 19,996.35 എന്ന എക്കാലത്തെയും ഉയർന്ന നിലയിലാണ് സെഷൻ അവസാനിപ്പിച്ചത്. നിഫ്റ്റി 20,000 നു മുകളിൽ നിലനിന്നാൽ വരും ദിവസങ്ങളിൽ സൂചിക അടുത്ത പ്രതിരോധം 20350 ൽ പരീക്ഷിച്ചേക്കാം.

നിഫ്റ്റി ഇന്നലെ ഉയർന്ന് 19,890 ൽ വ്യാപാരം തുടങ്ങി. ബുള്ളിഷ് ട്രെൻഡ് സെഷനിലുടനീളം തുടർന്ന് എക്കാലത്തെയും ഉയർന്ന 20,008.20 പരീക്ഷിച്ചു. 19,996.35 ൽ ക്ലോസ് ചെയ്തു.

മാധ്യമങ്ങൾ ഒഴികെയുള്ള എല്ലാ മേഖലകളും ബുള്ളിഷ് ആയി ക്ലോസ് ചെയ്തു. ബാങ്ക്, മെറ്റൽ, ഓട്ടോ, എഫ്എംസിജി എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ.

1247 ഓഹരികൾ ഉയർന്നു, 1033 ഓഹരികൾ ഇടിഞ്ഞു, 146 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ അദാനി പോർട്സ്, അദാനി എന്റർപ്രൈസസ്, പവർ ഗ്രിഡ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. കൂടുതൽ നഷ്ടം കോൾ ഇന്ത്യ, ഒഎൻജിസി, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി അതിന്റെ ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ഡെയ്‌ലി ചാർട്ടിൽ, സൂചിക വെെറ്റ് കാൻഡിൽ(white candle) രൂപപ്പെടുത്തി 20,000 ന്റെ പ്രതിരോധത്തോട് വളരെ അടുത്ത് ക്ലോസ് ചെയ്‌തു. ഇതെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. നിഫ്റ്റി 20,000 നു മുകളിൽ വ്യാപാരം നടത്തുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 20,350 ലെവലിൽ തുടരും.



പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,940-19,875-19,800

റെസിസ്റ്റൻസ് ലെവലുകൾ

20,000-20,100-20,200

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 414.30 പോയിന്റ് നേട്ടത്തിൽ 45,570.70 ൽ ക്ലോസ് ചെയ്തു. സാങ്കേതികമായി, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ഒപ്പം ആക്ക സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. മാത്രമല്ല, സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 45,500 എന്ന മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. സൂചിക 45,500നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ബുള്ളിഷ് ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 46,300 ലെവലിൽ തുടരുന്നു.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

45,400 -45,200 -45,000

പ്രതിരോധ നിലകൾ

45,650-45,850 -46050

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it