നിഫ്റ്റിക്ക് 24,900 ല്‍ പിന്തുണ; 25,000 ത്തില്‍ പ്രതിരോധം മറികടന്നാല്‍ പുള്‍ബാക്ക് റാലിക്ക് സാധ്യത

നിഫ്റ്റി 122.65 പോയിൻ്റ് (0.49%) താഴ്ന്ന് 24,918.45 ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,900 നു താഴെ നീങ്ങിയാാൽ നെഗറ്റീവ് ചായ്‌വ് തുടരും.

നിഫ്റ്റി താഴ്ന്ന് 25,034.00 ൽ ആണു വ്യാപാരം തുടങ്ങിയത്. രാവിലെ ഉയർന്ന നില 25 ,113.70 ൽ പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 24,885.20 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി 24,918.45 ൽ ക്ലോസ് ചെയ്തു. എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്നു. പൊതുമേഖലാ ബാങ്കുകൾ, മീഡിയ, മെറ്റൽ, ഓട്ടോ മേഖലകളാണ് കൂടുതൽ നഷ്ടം നേരിട്ടത്. 879 ഓഹരികൾ ഉയരുകയും 1734 ഓഹരികൾ ഇടിയുകയും 88 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി 50 സൂചികയിലെ ഉയർന്ന നേട്ടം ബജാജ് ഓട്ടോ, ഏഷ്യൻ പെയിൻ്റ്‌സ്, ബജാജ്‌ ഫിനാൻസ്, ബ്രിട്ടാനിയ എന്നിവയ്ക്കാണ്. കൂടുതൽ നഷ്ടം ടാറ്റാ മോട്ടോഴ്‌സ്, ഒഎൻജിസി, വിപ്രോ, എസ്ബിഐ എന്നിവയ്ക്കായി.

മൊമെൻ്റം സൂചകങ്ങൾ ന്യൂട്രൽ പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 25,000 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. പിന്തുണ 24,900 ആണ്. സൂചിക 24,900 നു താഴെ നീങ്ങിയാൽ നെഗറ്റീവ് ചായ്‌വ് ഇന്നും തുടരും. പുൾബായ്ക്ക് റാലി തുടങ്ങാൻ സൂചിക 25,000 എന്ന പ്രതിരോധം മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,900 -24,800 -24,700

പ്രതിരോധം 25,000 -25,120 -25220

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,800 -24,400

പ്രതിരോധം 25,350 -25,850.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 262.30 പോയിൻ്റ് നഷ്ടത്തിൽ 51,010.00 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു., എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക 51,200 ൽ ഇൻട്രാഡേ പ്രതിരോധം നേരിടുന്നു. പിന്തുണ 50,930 ആണ്. സൂചിക 50,930നു താഴെ നീങ്ങിയാൽ ഇന്നും നെഗറ്റീവ് ട്രെൻഡ് തുടരാം. പുൾ ബായക്ക് റാലിക്ക്, സൂചിക 51,200 ന് മുകളിൽ നീങ്ങേണ്ടതുണ്ട്.

ഇൻട്രാഡേ സപ്പോർട്ട്

50,930 -50,700 -50,500

പ്രതിരോധം 51,200 -51,400 -51,600

(15 മിനിറ്റ് ചാർട്ടുകൾ)



പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 50,700 -49,600

പ്രതിരോധം 51,750 -52,775.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it